വിമാനഇന്ധനവില കുതിക്കുന്നു; ലുഫ്താന്‍സ 20,000 വിമാനങ്ങള്‍ റദ്ദാക്കുന്നു
ബെര്‍ലിന്‍: ഇന്ധനപ്രതിസന്ധി രൂക്ഷമായതോടെ ലുഫ്താന്‍സ 20,000 വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നുണ്ടായ ഇന്ധനപ്രതിസന്ധി മറികടക്കാനാണ് ജര്‍മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഈ നീക്കം. ഹ്രസ്വദൂര വിമാനസര്‍വീസുകളാണ് ഒഴിവാക്കുന്നത്.
സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നതിലൂടെ ഏകദേശം 40,000 ടണ്‍ ജെറ്റ് ഇന്ധനമാണ് കമ്പനിക്ക് ലാഭിക്കാന്‍ കഴിയുക. നേരത്തെ പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മെയ് അവസാനം വരെ 120 വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചിരുന്നു.
കഴിഞ്ഞയാഴ്ച്ച ചെലവുചുരുക്കലിന്റെ ഭാഗമായി ലുഫ്താന്‍സ സിറ്റിലൈന്‍ റീജിനല്‍ യൂണിറ്റ് അടച്ചുപൂട്ടുകയും 27 പഴയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലുഫ്താന്‍സ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ വിമാന ഇന്ധനവില ഇരട്ടിയായിരുന്നു.റിപ്പോര്‍ട്ട് പ്രകാരം 20 വലിയ എയര്‍ലൈനുകളില്‍ ഒന്ന് ഒഴികെ മറ്റെല്ലാവരും വിമാനസര്‍വീസുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
Amid a sharp rise in aviation fuel prices, Lufthansa has decided to cancel around 20,000 flights. The move reflects the growing financial pressure on airlines and its potential impact on global travel.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."