HOME
DETAILS

ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി; ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍ 

  
Web Desk
April 23, 2026 | 7:59 AM

iran executes alleged spy linked to israel amid security crackdown

തെഹ്‌റാന്‍: ഇസ്‌റാഈലിന് വേണ്ടി ചാരവൃത്തി നടത്തിയ ഒരാള്‍ക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാന്‍.  പ്രതിപക്ഷ ഗ്രൂപ്പുമായും ഇസ്‌റാഈലി ഇന്റലിജന്‍സ് സര്‍വിസ് മൊസാദുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ശിക്ഷിക്കപ്പെട്ട ഒരാളെ വധശിക്ഷക്ക് വിധേയനാക്കിയതായി ഇറാനിയന്‍ ജുഡീഷ്യറിയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പ്രതിപക്ഷമായ മുജാഹിദീന്‍-ഇ-ഖല്‍ഖ്  ദീര്‍ഘകാല അംഗമായിരുന്നു സുല്‍ത്താന്‍ അലി ഷിര്‍സാദി ഫഖറിനെയാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി വിവിധ മേഖലകളിലുള്ള ഗ്രൂപ്പുകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്ന്മിസാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നുവെന്ന് ഫഖര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

നേരത്തേയും ചാരന്‍മാരെ ഇറാന്‍ തൂക്കിലേറ്റിയിരുന്നു. മൊസാദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് തടവിലായിരുന്ന മുഹമ്മദ് അമിന്‍ ഷായിസ്ത എന്നയാളെ ഇറാന്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. 2025 ജൂണിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. മൊസാദുമായി ബന്ധപ്പെട്ട സൈബര്‍ ടീമിന്റെ തലവനായാണ് ഷായിസ്ത അറിയപ്പെട്ടിരുന്നത്. 2023 അവസാനത്തോടെയാണ് ഇയാള്‍ അറസ്റ്റിലായത്.  ഇറാന്റെ തന്ത്രപ്രധാന സൈബര്‍ രഹസ്യങ്ങള്‍ ഇസ്‌റാഈലിന് ചോര്‍ത്തി നല്‍കിയെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്.

അതിന് തൊട്ടു മുന്‍പിലെ ദിവസം മജീദ് മുസയ്യിബി എന്നയാളെയും ഇറാന്‍ തൂക്കിലേറ്റിയിരുന്നു. ഇറാനിലെ ആണവ നിലയങ്ങള്‍ക്ക് നേരെ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ശിക്ഷാവിധി നടപ്പാക്കിയത്. 

ചാരവൃത്തി നടത്തുന്ന നിരവധി പേരെയാണ് ജൂണ്‍ 13ന് ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച ശേഷം ഇറാന്‍ സുരക്ഷാ സേന പിടികൂടിയത്. കാലതാമസമെടുത്തുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി ചാരവൃത്തി സംബന്ധിച്ച കേസുകളില്‍ അതിവേഗം വിധി പ്രസ്താവിക്കണമെന്ന് ഇറാന്‍ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈന്‍ മുഹ്സനി കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

iran carries out execution of a man accused of spying for israel and having ties with opposition groups, as authorities intensify crackdown on espionage cases



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  a day ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  a day ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  a day ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  a day ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  a day ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  a day ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  a day ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  2 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  2 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  2 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  2 days ago