HOME
DETAILS

മാപ്പ് പറഞ്ഞതുകൊണ്ട് തീരില്ല; മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ രാജിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന് കോൺഗ്രസ്

  
Web Desk
March 11, 2026 | 4:42 AM

apology is not enough nothing less than minister kb ganesh kumars resignation is acceptable says congress

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ഗാർഹിക പീഡന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി കോൺ​ഗ്രസ്. ഭാര്യ ബിന്ദു മേനോൻ മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ ഉടൻ രാജിവെക്കണമെന്നുമാണ് ആവശ്യം. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും തീരുമാനം. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിനുമെതിരെ ഗുരുതരമായ വിമർശനങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് 'അഡ്ജസ്റ്റ്‌മെന്റ് വകുപ്പ്' എന്ന് പുനർനാമകരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് പരിഹസിച്ചു. മന്ത്രിയുടെ ഭാര്യ 112-ൽ വിളിച്ച് പരാതിപ്പെട്ടിട്ടും പൊലിലീസ് നടപടിയെടുക്കാതെ ഒത്തുതീർപ്പിന് കൂട്ടുനിന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആരോപിച്ചു.

പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും അധികാരികളെ അറിയിക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

സ്ത്രീപക്ഷ സർക്കാരെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്, സ്വന്തം വീട്ടിൽ അക്രമം നടത്തിയെന്ന പരാതി നേരിടുന്ന ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് ആ വാദങ്ങൾ ഉയർത്താൻ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഗണേഷ് കുമാർ മന്ത്രിസ്ഥാനത്ത് തുടരുന്നതിൽ ഇടതുമുന്നണിക്കുള്ളിലും, പ്രത്യേകിച്ച് സിപിഐയിൽ ശക്തമായ എതിർപ്പുള്ളതായാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് കാട്ടിയ ആവേശം ഗണേഷ് കുമാറിന്റെ കാര്യത്തിൽ എന്തുകൊണ്ട് സർക്കാർ കാട്ടുന്നില്ല എന്ന ചോദ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ആയുധമാക്കും. പൊലിസ് നടപടി എടുക്കാതെ ഒഴിഞ്ഞുമാറിയതും, പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള രാഷ്ട്രീയ ഭാവിയും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

നിലവിൽ രാജിവെക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഗണേഷ് കുമാർ. മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, തെരുവിലിറങ്ങിയുള്ള പ്രതിഷേധം വരും ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

 

The Congress party in Kerala has intensified its demand for the resignation of Transport Minister K.B. Ganesh Kumar, following serious allegations of infidelity and assault raised by his wife, Bindu Menon.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂടിനെതിരെ അതീവ ജാഗ്രത; പൊതുപരിപാടികള്‍ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ തണ്ണീര്‍പന്തല്‍; ഉന്നതതല യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

അമ്മയെ കൊലപ്പെടുത്തിയ ശേഷം അടുത്ത ലക്ഷ്യം അച്ഛൻ; കീഴടങ്ങാൻ സ്റ്റേഷനിലേക്ക് പോയത് അയൽവാസിയുടെ സ്കൂട്ടറിൽ: കണ്ണൂർ കൊലപാതകത്തിന്റെ നടുക്കുന്ന വെളിപ്പെടുത്തലുകൾ

Kerala
  •  2 days ago
No Image

'തെലങ്കാന രാഷ്ട്ര സേന'; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; ബിആര്‍എസിനും ചന്ദ്രശേഖര്‍ റാവുവിനും രൂക്ഷ വിമര്‍ശനം 

National
  •  2 days ago
No Image

വേനല്‍മഴയെത്തുന്നു.. ചൂടിന് ശമനമുണ്ടാകുമോ? 29 ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  2 days ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  2 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  2 days ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  2 days ago