HOME
DETAILS

'ശബരിമലയിലെ ഹെലികോപ്റ്റര്‍ പറത്തല്‍ ഗുരുതര സുരക്ഷാലംഘനം'; എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് 

  
April 25, 2026 | 5:38 AM

sabarimala-helicopter-security-breach-adgp-report-coast-guard

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന് തൊട്ടുമുകളിലൂടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതിയില്ലാതെ പറന്നത് ഗുരുതര സുരക്ഷാലംഘനമെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ അഞ്ച് മീറ്റര്‍ ഉയരം വരെ ഹെലികോപ്റ്റര്‍ എത്തിയെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉള്ളവര്‍ ക്ഷേത്രത്തിന്റെ ചിത്രങ്ങളെടുത്തതായും സംശയമുണ്ട്. കോസ്റ്റാഗാര്‍ഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്കാണ് എ.ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയിക്ക് കൈമാറും. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പറന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം നേരിട്ടതിനാലെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങളുടെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാര്‍ഡ് വിശദീകരണം.

മേഘങ്ങള്‍ കൂടിയപ്പോള്‍ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും കോസ്റ്റ് ഗാര്‍ഡ് വിശദീകരിക്കുന്നു. സംഭവത്തില്‍ പമ്പ പൊലിസ് കേസെടുത്തിരുന്നു. 

നിലയ്ക്കല്‍, പമ്പ, സന്നിധാനം മേഖലകളില്‍ ഡ്രോണുകള്‍ പോലും അനുവദനീയമല്ല. വി.വി.ഐ.പികളുമായി നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിന് പോലും മുന്‍കൂര്‍ അനുമതി വേണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് കാറുകൾക്ക് വില കുറയും: ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് സർക്കാർ

Kerala
  •  a day ago
No Image

ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്, സലിം കുമാറിന് സ്മാരകം, ജീവനക്കാരുടെ ഡിഎ മുടങ്ങില്ല; കാരുണ്യവും വികസനവും ചേര്‍ത്തുവെച്ച് വി.ഡി സതീശന്റെ കന്നി ബജറ്റ്

Kerala
  •  a day ago
No Image

സിദ്ധാര്‍ഥിന്റെ പേരില്‍ ആന്റി റാഗിങ് പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് ; ക്യാംപസുകളെ ഗേള്‍സ് ഫ്രണ്ട്‌ലി ആക്കും

Kerala
  •  a day ago
No Image

ബജറ്റ് : 'മകള്‍ക്കൊപ്പം' പദ്ധതി, തിരുപ്പതി മോഡല്‍ ക്ഷേത്ര വികസനം, ഒളിംപിക്‌സ് ലക്ഷ്യമിട്ട് വിഷന്‍ 2036 

Kerala
  •  2 days ago
No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  2 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  2 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  2 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  2 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  2 days ago