HOME
DETAILS

അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ജി സുധാകരന്‍

  
Web Desk
March 12, 2026 | 6:35 AM

g-sudhakaran-announces-independent-candidacy-in-ambalappuzha

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി സുധാകരന്‍. ഇന്ന് പതിനൊന്നുമണിക്ക് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ജി സുധാകരന്റെ പ്രഖ്യാപനം. പാര്‍ട്ടിക്കുള്ളിലെ വ്യക്തിഹത്യയും അവഗണനയും സഹിക്കാനാവുന്നില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചത്.

പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങള്‍ തന്നെയും തന്റെ കുടുംബത്തെയും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും, ജനങ്ങളുടെ പിന്തുണയോടെ സ്വതന്ത്രമായി നിന്ന് ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ ഒന്നും പറയില്ല. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോള്‍ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങള്‍ മാത്രമാണെന്നും ജി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനുശേഷം മാധ്യമങ്ങളോടുള്‍പ്പെടെ പ്രതികരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. എന്നാല്‍ ജില്ലയില്‍ തന്നോട് അടുപ്പമുള്ള സി.പി.എമ്മിലെ ചില നേതാക്കളുമായും പ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്താറുണ്ടായിരുന്നു.

കഴിഞ്ഞദിവസം ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് അദ്ദേഹം ഗ്രൂപ്പുതുടങ്ങിയിരുന്നു. ഇതിലാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് അറിയിച്ചത്. അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ യു.ഡി.എഫ് പിന്തുണച്ചേക്കുമെന്നാണ് വിവരം.

അതേസമയം, വാര്‍ത്താസമ്മേളനം നടത്തുമെന്ന് ജി.സുധാകരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സി.പി.എം നേതാക്കള്‍ പറവൂരിലെ ജി.സുധാകരന്റെ വീട്ടിലെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ ജില്ല സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ് സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍നിന്ന് പിന്‍മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇനിയും അവഗണനകള്‍ നേരിട്ട് മുന്നോട്ടു പോകാനാവില്ലെന്നും സ്ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നാണ് ജി.സുധാകരന്‍ വ്യക്തമാക്കിയത്.

 

Senior leader G. Sudhakaran has announced that he will contest the upcoming election as an independent candidate from Ambalappuzha. Declaring his candidacy, Sudhakaran said he decided to enter the fray independently, drawing significant attention in the political circles of Kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ വോട്ടർമാരെ വിലയ്ക്കെടുക്കാൻ ബിജെപി; സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് കിറ്റ് വിതരണമെന്ന് ആരോപണം

Kerala
  •  8 days ago
No Image

പേര് മാറ്റാൻ അനുമതിയില്ല: വോട്ടിങ് യന്ത്രത്തിൽ 'പി.വി. അഞ്ജലി' തന്നെ; അഞ്ജലി നായരുടെ അപേക്ഷ തള്ളി വരണാധികാരി

Kerala
  •  8 days ago
No Image

ബഹ്‌റൈനിലെ സിത്രയില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് നാല് പേര്‍ക്ക് പരിക്ക്; വീടുകള്‍ക്ക് നാശനഷ്ടം

bahrain
  •  8 days ago
No Image

കേരളത്തിൽ 'ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും'; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്ത്‌ലജെ

Kerala
  •  8 days ago
No Image

'കാഫിർ സ്ക്രീൻഷോട്ട്': സത്യം അടുത്ത യുഡിഎഫ് സർക്കാർ പുറത്തുകൊണ്ടുവരും; അന്വേഷണം അവസാനിപ്പിച്ച പൊലിസ് നടപടിക്കെതിരെ ഷാഫി പറമ്പിൽ

Kerala
  •  8 days ago
No Image

ഇറാൻ ആണവകേന്ദ്രത്തിന് നേരെ യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

International
  •  8 days ago
No Image

ശബരിമല യുവതീപ്രവേശന കേസ്: ഏപ്രിൽ ഏഴ് മുതൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കും; ജസ്റ്റിസ് ബി.വി നാഗരത്ന ബെഞ്ചിലെ ഏക വനിതാ ജഡ്ജി

National
  •  8 days ago
No Image

ഗള്‍ഫ് സംഘര്‍ഷം ഡിജിറ്റല്‍ മേഖലയിലേക്കും; ആമസോണ്‍ സേവനങ്ങള്‍ക്ക് തിരിച്ചടി

bahrain
  •  8 days ago
No Image

വെറും വെടിനിർത്തലല്ല, വേണ്ടത് ശാശ്വത പരിഹാരം: നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

International
  •  8 days ago
No Image

കൊല്ലത്ത് ഗുണ്ടകള്‍ക്ക് അസോസിയേഷന്‍, ഓഫിസ് തുറക്കാന്‍ തോക്കുമായെത്തി; പൊലിസ് കേസെടുത്തു

Kerala
  •  8 days ago