HOME
DETAILS

ഹ‍ജ്ജ് 2026: കരിപ്പൂരിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തി; ലഗേജ് കൈമാറുന്നതിന് പ്രത്യേക ഇടം

  
Web Desk
April 25, 2026 | 3:42 AM

hajj 2026 preparations reviewed at karipur special area for luggage handover

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂർ എംബാർക്കേഷൻ പോയിന്റ് വഴി പുറപ്പെടുന്ന തീർഥാടകരുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും മലപ്പുറം ജില്ലാകലക്ടറുടെ നേതൃത്വത്തിൽ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെയും എയർപോർട്ടിലെ മുഴുവൻ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കരിപ്പൂർ  വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ ആദ്യവിമാനം മെയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. 

തീർഥാടകരുടെ യാത്രയ്ക്ക്  വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കുന്നത്. വിമാനത്താവളത്തിൽ  ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഓരോ വിമാനത്തിലേക്കുമുള്ള ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കും. ഹാജിമാർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുണമെന്നും മലപ്പുറം ജില്ലാ കലക്ടർ  വിവിധ വകുപ്പുകൾക്ക് നിർദേശം  നൽകി. ഹജ്ജ് ഹൗസിൽ വിശ്രമം, ഭക്ഷണം, ആരോഗ്യം, നമസ്‌കാരം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹാജിമാർക്കായി ഒരുക്കും.

എ.ഡി.എം സി.എസ്.രാജേഷ്, ഡി.എം.ഒ (ആരോഗ്യം) ഡോ. ടി.കെ ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. വി. ഫിറോസ് ഖാൻ,  എയർപോർട്ട് അതോറിറ്റി സി.എസ്.ഒ  ടിജോ ജോസഫ്, ജോയിന്റ് ജി.എം സുനിത വർഗീസ്, ബ്യൂറോ ഓഫ് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയരക്ടർ  സി. അംബുജ് കുമാർ, എയർ കസ്റ്റംസ് സൂപ്രണ്ട് കെ.ആർ ബിമൽ ദാസ്, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് എം. രാമദാസ്, ആകാശ് എയർലൈൻസ് എയർപോർട്ട് മാനേജർ ജി. ഋഷികുമാർ, ആർ.ടി.ഒ  വി. ജോയി, സിവിൽ സപ്ലൈസ് ഡി.എസ്.ഒ എ.എസ് ബീന, ജില്ലാ മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. സാദിഖ് ഇബ്‌നു കരീം സംബന്ധിച്ചു.

 

Authorities have reviewed the preparations for Hajj 2026 at Karipur Airport. To ensure a smooth process for pilgrims, a dedicated area has been designated for the collection and handover of luggage, aiming to reduce congestion and streamline the travel experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  3 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  3 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  3 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  3 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  3 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  3 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  3 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  3 days ago