HOME
DETAILS

സവര്‍ക്കറെ അധിക്ഷേപിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസ് കോടതി റദ്ദാക്കി 

  
March 12, 2026 | 4:01 PM

court in nashik dismissed the defamation case against rahul gandhi

മുംബൈ: ഹിന്ദുത്വ നേതാവ് വിഡി സവര്‍ക്കറെ അപമാനിച്ചെന്ന ആരോപണത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ചുമത്തിയ അപകീര്‍ത്തിക്കേസ് റദ്ദാക്കി നാസിക് കോടതി. കേസില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പരാതിക്കാരന്‍ ഹരജി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്. 

2022 ല്‍ ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പരാമര്‍ശങ്ങളിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ നാസികിലെ നിര്‍ഭയ ഫൗണ്ടേഷന്‍ എന്‍ജിഒ പ്രസിഡന്റായ ദേവേന്ദ്ര ഭൂട്ടാഡ പരാതിയുമായി രംഗത്തെത്തിയത്. കേസ് അന്വേഷിച്ച പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രാഹുലിന്റെ പ്രസംഗം അപകീര്‍ത്തികരമല്ലെന്നാണ് റിപ്പോര്‍ട്ടെന്നാണ് വിവരം. 

2022 നവംബര്‍ 17ന് മഹാരാഷ്ട്രയിലെ ഹിംഗോളിയിലും, അകോളെയിലും വെച്ച് നടത്തിയ റാലിയിലാണ് രാഹുല്‍ സവര്‍ക്കറെ പരാമര്‍ശിച്ചത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെന്നാണ് രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്. എന്നാല്‍ സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സവര്‍ക്കറെ അപമാനിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. സവര്‍ക്കറുടെ പ്രശസ്തിയെ താറടിച്ചു കാണിക്കാന്‍ രാഹുല്‍ ശ്രമിച്ചെന്നായിരുന്നു പരാതി. 

കേസില്‍ 2024ല്‍ രാഹുലിന് സമന്‍സ് അയച്ച കോടതി, പിന്നീട് കോടതി നടപടികളില്‍ ഓണ്‍ലൈനായി ഹാജരാവാനുള്ള അനുവാദവും നല്‍കിയിരുന്നു. 

Court in Nashik dismissed the defamation case against Rahul Gandhi. The case alleged that he insulted Vinayak Damodar Savarkar.After the police report was submitted, the complainant withdrew the petition, and the court cancelled the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  2 days ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  2 days ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  2 days ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  2 days ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  2 days ago
No Image

അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി

National
  •  2 days ago
No Image

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

uae
  •  2 days ago
No Image

ഇറാനെതിരായ യു.എസിന്റെ വൻ സൈനിക നീക്കം അവസാന നിമിഷം നിർത്തിവച്ചത് ഗൾഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്; യു.എസിന് തലയൂരാനും കഴിഞ്ഞു

Saudi-arabia
  •  2 days ago