HOME
DETAILS

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു

  
April 26, 2026 | 3:51 PM

remand prisoner found hanging in alappuzha district jail investigation ordered

ആലപ്പുഴ: ആലപ്പുഴ ജില്ലാ ജയിലിൽ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകൾനിലയിലെ എഫ്-വൺ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. പിന്നാലെ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് പ്രിസൺ ഓഫീസർ നടത്തിയ പരിശോധനയിലാണ് ഇയാളെ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ഏപ്രിൽ 21-നാണ് ശരത് പ്രസാദിനെ പൊലിസ് അറസ്റ്റ് ചെയ്തത്. റോഡപകടത്തിൽ പരുക്കേറ്റ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇയാൾ, അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ചുടുകാട് ഭാഗത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിശോധിക്കാനെത്തിയ ഡോക്ടറോട് കയർക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പുന്നപ്ര പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 

ശരത് പ്രസാദ് നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു. മാതാപിതാക്കൾ: ശശിധരൻ - സരസ്വതി. ഭാര്യ: സിജിന. മക്കൾ: കാർത്തിക്, ദിക്ഷ. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

A remand prisoner, identified as Sarath Prasad from Punnapra, was found hanging in the toilet of the Alappuzha District Jail on Saturday evening. Sarath had been arrested on April 21 for allegedly abusing and attempting to assault a duty doctor at the Alappuzha General Hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര സ്വകാര്യ ബസുകളെ തകര്‍ക്കുന്നു: കാസര്‍കോട് ജില്ലയില്‍ ഇന്നു ബസ് പണിമുടക്ക്

Kerala
  •  4 days ago
No Image

സപ്ലൈകോ വൻ കടക്കെണിയിൽ; വിതരണക്കാർക്ക് മാത്രം നൽകാനുള്ളത് 432  കോടി

Kerala
  •  4 days ago
No Image

വെങ്ങാനൂര്‍ സ്വര്‍ണ്ണത്തട്ടിപ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരണത്തിന്കീഴടങ്ങി; പ്രതി സിന്ധുവിനെതിരെ കേസുകളുടെ പെരുമഴ

Kerala
  •  4 days ago
No Image

കിഫ്ബിയുടെ കടബാധ്യത 32,187 കോടി; മുൻ സി.ഇ.ഒ ശമ്പളയിനത്തിൽ കൈപ്പറ്റിയത് 3.42 കോടി     

Kerala
  •  4 days ago
No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  4 days ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  4 days ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  4 days ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  4 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം

National
  •  4 days ago