HOME
DETAILS

ഇറാൻ യുദ്ധം: തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ധനപ്രതിസന്ധി രൂക്ഷം; ഫിലിപ്പീൻസിൽ പ്രവൃത്തിദിനം നാലാക്കി ചുരുക്കി, വിയറ്റ്‌നാമിലും തായ്‌ലന്റിലും വർക്ക് ഫ്രം ഹോം

  
Web Desk
March 13, 2026 | 2:02 AM

iran-israel conflict sparks fuel crisis in southeast asia

തായ്‌പേയ്: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധനപ്രതിസന്ധി രൂക്ഷം. ഗള്‍ഫില്‍നിന്ന് പതിനായിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്തുവേണം തെക്കുകിഴക്കന്‍ ഏഷ്യയില്‍ എണ്ണ എത്തിക്കാന്‍. ഇന്ധനക്ഷാമം രൂക്ഷമായതോടെ ഫിലിപ്പൈന്‍സില്‍ ഓഫിസുകളില്‍ ജോലി ആഴ്ചയില്‍ നാലു ദിവസമാക്കി ചുരുക്കി. തായ്‌ലന്റിലും വിയറ്റ്‌നാമിലും വര്‍ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി. യാത്ര കുറയ്ക്കാനാണിത്. മ്യാന്‍മറില്‍ വാഹനങ്ങള്‍ എല്ലാ ദിവസവും നിരത്തിലിറക്കാന്‍ അനുമതിയില്ല. ഒന്നിടവിട്ട ദിവസങ്ങളിലേ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കൂ.

എണ്ണവില ഉയരുന്നത് പിടിച്ചു നിര്‍ത്താനാണ് വിവിധ രാജ്യങ്ങള്‍ ശ്രമിക്കുന്നത്. വിയറ്റ്‌നാമില്‍ ഡീസലിന് വില വര്‍ധിപ്പിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് നടപടിയെന്ന് പ്രധാനമന്ത്രി അനുട്ടിന്‍ ചര്‍നവിറാകുല്‍ പറഞ്ഞു.

2024ല്‍ ഏഷ്യയിലേക്കുള്ള 84 ശതമാനം ക്രൂഡ് ഓയിലും 83 ശതമാനം എല്‍.എന്‍.ജിയും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിയത്. അതായത് മേഖല പ്രധാനമായും ആശ്രയിക്കുന്നത് ഹോര്‍മുസ് വഴിയുള്ള എണ്ണയാണ് എന്നര്‍ഥം.

ഏഷ്യയില്‍ ഹോര്‍മുസ് വഴി ഏറ്റവും കൂടുതല്‍ എണ്ണ എത്തിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയാണ്. 70 ശതമാനത്തോളം ഓയില്‍ കടത്തും ഈ രാജ്യങ്ങളിലേക്കാണ്. മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ആകെ 15 ശതമാനമാണ് എണ്ണ എത്തുന്നുളളൂ എന്നാണ് യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ ഡാറ്റയില്‍ പറയുന്നത്.

ക്രൂഡ് ഓയില്‍ വിതരണം തടസപ്പെടുന്നത് ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ഫിലിപ്പൈന്‍സ്, തായ്‌ലന്റ്, മലേഷ്യ, ബ്രൂണെ രാജ്യങ്ങളെയാണ്. 60 മുതല്‍ 95 ശതമാനം ക്രൂഡ് ഓയിലും ഈ രാജ്യങ്ങള്‍ ഹോര്‍മുസ് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്തോനേഷ്യ അവരുടെ മൂന്നലൊന്നു എണ്ണയും ഹോര്‍മുസ് വഴിയാണ് എത്തിക്കുന്നത്. വിയറ്റ്‌നാം 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് പശ്ചിമേഷ്യ അല്ലാത്ത രാജ്യങ്ങളില്‍ നിന്നാണ്.

തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഇന്തോനേഷ്യയില്‍ 23 ദിവസത്തേക്കുള്ള എണ്ണ നിലവില്‍ സംഭരിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഊര്‍ജ മന്ത്രി ഒട്ടാല്‍പോള്‍ റെര്‍ക്പിബൂണ്‍ പറഞ്ഞത് 65 ദിവസത്തേക്കുള്ള സംഭരണം ഉണ്ടെന്നായിരുന്നു. ഫിലിപ്പൈന്‍സിലും 60 ദിവസം വരെയുള്ള എണ്ണ സംഭരിച്ചിട്ടുണ്ട്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എണ്ണ സംഭരിച്ചത് ജപ്പാനാണ്. അവരുടെ പക്കല്‍ 254 ദിവസത്തേക്കുള്ള എണ്ണയുണ്ട്. ദക്ഷിണ കൊറിയയുടെ പക്കല്‍ 208 ദിവസത്തേക്കും ചൈനയുടെ പക്കല്‍ 120 ദിവസത്തേക്കുമുള്ള എണ്ണ സംഭരിക്കപ്പെട്ടിട്ടുണ്ട്.

The Iran-Israel conflict has led to a fuel crisis in Southeast Asia, with countries like Philippines, Thailand, and Vietnam implementing measures to conserve fuel, including work-from-home arrangements and restricted vehicle usage.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം; ഒരു വാഹനത്തിന് ദിവസം 200 ലിറ്റര്‍ മാത്രം

National
  •  a day ago
No Image

കോട്ട ക്ഷേത്രത്തിലെ സ്വര്‍ണ മോഷണക്കേസ്: മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

Kerala
  •  a day ago
No Image

നിപ റിപ്പോര്‍ട്ട് ചെയ്ത് നാല് ദിവസം പിന്നിട്ടിട്ടും ആരോഗ്യ മന്ത്രി സ്ഥലത്തെത്തിയില്ല; നിപ പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരേ മുഹമ്മദ് റിയാസ്

Kerala
  •  a day ago
No Image

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

Kerala
  •  a day ago
No Image

പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ സ്‌നേഹ കുട്ടിയുടെ അമ്മയെ പരിചയപ്പെട്ടത് ജയിലില്‍ വച്ച്, ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

Kerala
  •  a day ago
No Image

അസമിലെ വ്യോമസേനാ വിമാനാപകടം: അഞ്ച് സൈനികർ കൊല്ലപ്പെട്ടു

National
  •  a day ago
No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a day ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  a day ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  a day ago