HOME
DETAILS

മിഷിഗണിൽ സിനഗോഗിന് നേരെ ആക്രമണം; വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു; വാഹനത്തിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

  
Web Desk
March 13, 2026 | 12:58 AM

attempted attack on michigan synagogue attacker shot dead by security forces

ഡിട്രോയ്റ്റ്: അമേരിക്കയിലെ മിഷിഗണിൽ ജൂത ദേവാലയത്തിന് (സിനഗോഗ്) നേരെ ആക്രമണം. ഡിട്രോയ്റ്റ് നഗരത്തിന് സമീപമുള്ള 'ടെംപിൾ ഓഫ് ഇസ്റാഈൽ' സിനഗോഗിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം, സിനഗോഗിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഏകദേശം 12,000 അംഗങ്ങളുള്ള സിനഗോഗിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവസമയത്ത് സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140-ഓളം കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. മുൻവശത്തെ പ്രവേശന കവാടം തകർത്ത് വാഹനം കെട്ടിടത്തിനുള്ളിലേക്ക് ഓടിച്ചു കയറ്റിയ ആക്രമിയെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു.

മിഷിഗണിൽ താമസിക്കുന്ന ലെബനൻ വംശജനാണ് കൊല്ലപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ കുടുംബാംഗങ്ങൾ ബെയ്‌റൂട്ടിൽ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇതിന്റെ പ്രതികാരമായാകാം ആക്രമണമെന്നാണ് കരുതുന്നത്. അക്രമിയുടെ വാഹനത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥന് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. ജൂതസമൂഹത്തെ ലക്ഷ്യം വെച്ച് നടത്തിയ ആസൂത്രിത നീക്കമാണിതെന്ന് എഫ്ബിഐ (FBI) വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.

A major tragedy was averted at the 'Temple of Israel' synagogue near Detroit, Michigan, when security personnel shot and killed an assailant who rammed his vehicle into the building. The incident occurred on Thursday afternoon while approximately 140 primary school children were inside the premises. While one security guard sustained minor injuries, all other congregants and children are reported safe. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  2 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  2 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  2 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  2 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  2 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  2 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  2 days ago