HOME
DETAILS

സംഘര്‍ഷസമയത്ത് ആവേശം വേണ്ട; യു.എ.ഇയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതിനെതിരേ കര്‍ശന മുന്നറിയിപ്പ്

  
Web Desk
March 13, 2026 | 4:23 AM

UAE Public Prosecution Warns Against Circulating Fake Videos

ദുബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ യു.എ.ഇയുമായി ബന്ധപ്പെടുത്തി വ്യാജ വിഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ മുന്നറിയിപ്പ്. വിഡിയോകള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതിന് മുമ്പ് പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
രാജ്യത്തിന് പുറത്ത് നടന്ന സംഭവം യു.എ.ഇയിലേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തി. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ അടങ്ങിയ നിരവധി ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതായി ശ്രദ്ധയില്‍ പെട്ടതായി സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള ഫെഡറല്‍ പ്രോസിക്യൂഷന്‍ അറ്റോര്‍ണി ജനറല്‍ ഖാലിദ് അല്‍ മദനി അറിയിച്ചു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകളും തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്ന സാഹചര്യത്തില്‍ യു.എ.ഇ നിവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കിംവദന്തികള്‍ പങ്കുവയ്ക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. വിവരങ്ങളുടെ കൃത്യത പരിശോധിക്കുകയും വാര്‍ത്തകള്‍ക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുകയും വേണം.
സൈബര്‍ ഇടങ്ങളിലെ ഉത്തരവാദിത്തം രാജ്യത്തെ ഓരോ നിവാസിയുടെയും ബാധ്യതയാണ്. അംഗീകൃത സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പുറപ്പെടുവിക്കുന്ന ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളോ സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളോ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കനോ പാടില്ലെന്നും ഫെഡറല്‍ പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

English Summary: The UAE Public Prosecution has issued a strict warning against the circulation of fake videos and misleading content on social media platforms that are falsely attributed to the UAE. Authorities have identified instances where incidents occurring outside the country are being shared online as if they happened within the UAE. Khalid Al Madani, Attorney General of the Federal Prosecution for Combating Cybercrimes, urged residents to verify the authenticity of videos before sharing them. Spreading rumors and unverified claims is a punishable offense. The public is advised to rely solely on official sources for accurate information and to exercise caution to prevent cybercrimes.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുത്തേ മുത്തേ മണി മുത്തേ...കണ്ണേ കരളേ വി.ഡി.എസ്സേ...'വി.ഡി സതീശനായി പാതിരാവിലും തെരുവുകള്‍ സജീവം, വിവിധ ജില്ലകളില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനങ്ങള്‍

Kerala
  •  2 days ago
No Image

എല്‍.ഡി.എഫില്‍ തുടര്‍ന്നത് വിനയായി; കേരള കോണ്‍.(എം) സ്റ്റിയറിങ് കമ്മിറ്റി നാളെ

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ; കൂടുതല്‍ സമയമെടുത്തത് രണ്ടാം നിയമസഭയില്‍, 21 നാള്‍

Kerala
  •  2 days ago
No Image

തെര. കമ്മിഷണർമാരെ നിയമിച്ച വേഗത്തിൽ ജഡ്ജിമാരെയും നിയമിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു; സുപ്രിംകോടതി.

National
  •  2 days ago
No Image

സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വിചാരണ കോടതി ഉത്തരവ് ശരിവെച്ച് മുംബൈ ഹൈക്കോടതി

National
  •  2 days ago
No Image

ഹാന്റ വൈറസ്; രോഗം പടർന്ന എം.വി ഹോണ്ടിയസ് കപ്പൽ തീരത്തേക്ക്, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മൂന്നാമത്തെ യാത്രക്കാരനെയും എയര്‍ലിഫ്റ്റ് ചെയ്തു

International
  •  2 days ago
No Image

ജനപ്രിയരായി വീണ്ടും സഭയിലെത്തിയത് 58 പേർ; മുൻ എം.എൽ.എമാരിലും യു.ഡി.എഫ് മേൽക്കൈ

Kerala
  •  3 days ago
No Image

പുതിയ കെ.പി.സി.സി അധ്യക്ഷൻ; ചർച്ച സജീവം, ബെന്നി ബെഹനാനും, ഷാഫി പറമ്പിലും പരിഗണനയിൽ

Kerala
  •  3 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: നാല് മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ച് എസ്.ഐ.ടി

Kerala
  •  3 days ago
No Image

ഇറാൻ - യുഎസ് സംഘർഷത്തിന് അയവ്; അമേരിക്കയുടെ 14 ഇന നിർദ്ദേശങ്ങളിൽ ഇറാൻ നിലപാട് ഉടൻ, ശുഭപ്രതീക്ഷയിൽ ലോകം

International
  •  3 days ago