'എസ്.ഡി.പി.ഐ പിന്തുണ വേണ്ട' യു.ഡി.എഫ്; വോട്ട് ചെയ്യുന്നത് വ്യക്തിപരം, ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കും
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ സ്വീകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസ്സന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
വോട്ട് ചെയ്യുന്നത് വ്യക്തിപരമായ കാര്യമാണ്. വ്യക്തിപരമായി എല്ലവരും വോട്ട് ചെയ്യണം. ആളുകള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. എന്നാല്‍, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളുടെ പിന്തുണയുടെ കാര്യത്തില്‍ തീരുമാനം ഇതാണെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്- എസ്.ഡി.പി.ഐ എന്ന മുഖ്യമന്ത്രിയുടെ ആരോപണം ബാലിശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും ബി.ജെ.പിയും വീണ്ടും ഒക്കച്ചങ്ങാതിമാരായി മാറിയിരിക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വന്നപ്പോള്‍ പതാകയുണ്ടായിരുന്നില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. ഞങ്ങള്‍ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. എ.കെ.ജി സെന്ററില്‍ നിന്ന് തീരുമാനിക്കുന്നതല്ല ഞങ്ങളുടെ പ്രചാരണ രീതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതാക വിവാദം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. ഇത്തവണ ഈ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണ് ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. പിണറായി വിജയന്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."