HOME
DETAILS

എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തിയെന്ന ഇസ്രായേല്‍ പ്രചാരണം തള്ളി ഖത്തര്‍

  
March 14, 2026 | 12:23 PM

qatar rejects israeli propaganda over lng production

 


ദോഹ: ഖത്തറിലെ ദ്രവീകൃത പ്രകൃതി വാതക (എല്‍.എന്‍.ജി) ഉല്‍പാദനം നിര്‍ത്തിയെന്ന തരത്തില്‍ ചില ഇസ്രായേല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഖത്തര്‍. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഖത്തറിനെതിരെ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ചില ഇസ്രായേല്‍ മാധ്യമങ്ങളും വിശകലനക്കാരും ഖത്തര്‍ ഉദ്ദേശപൂര്‍വം എല്‍.എന്‍.ജി ഉല്‍പാദനം നിര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം സൃഷ്ടിക്കുകയാണെന്ന തരത്തില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും അവ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഖത്തര്‍ മാധ്യമങ്ങള്‍ അറിയിച്ചു.

പ്രദേശത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ചില പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക മാറ്റങ്ങള്‍ വരുത്തിയതെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ജീവനക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് ചില നടപടികള്‍ സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഖത്തറിന്റെ ഊര്‍ജ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ടെന്നും രാജ്യത്തിന്റെ എല്‍.എന്‍.ജി ഉല്‍പാദനത്തിലും വിതരണത്തിലും തടസ്സമൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോള വിപണിയിലേക്ക് വാതക വിതരണം പതിവുപോലെ തുടരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്തെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്വത്തോടെ വിവരങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

 

Qatar has rejected claims circulating in Israeli media about halting LNG production, calling the reports misleading and part of a propaganda campaign against the country’s energy sector.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  4 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  4 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  4 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  4 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  4 days ago
No Image

ആക്രിവിലയ്ക്ക് പോകേണ്ട ബസുകൾ ഇനി 'സ്മാർട്ട് സ്കൂളുകൾ'; വേറിട്ട പദ്ധതിയുമായി ഗുജറാത്ത് സർക്കാർ

National
  •  4 days ago
No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  4 days ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  4 days ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  4 days ago