15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ?
മുംബൈ: ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ് സ്ഥാപകനും ഇന്ത്യക്കാരനുമായ കുനാല്‍ ഷാ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് സി.ഇ.ഒയായി ചുമതലയേല്‍ക്കുകയാണ്. ക്രെഡില്‍ മെറ്റ നടത്തുന്ന 8,550 കോടി രൂപയുടെ വന്‍ നിക്ഷേപത്തിന്റെ ഭാഗമായാണ് നേതൃമാറ്റം.
ക്രെഡ് സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന കുനാല്‍ ഷാ, വാട്‌സ്ആപ്പിന്റെ നിലവിലെ മേധാവി വില്‍ കാത്കാര്‍ട്ടിന് പകരമായാണ് എത്തുന്നത്. കുനാലിന് പകരമായി ക്രെഡിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫിനാന്‍സ് വിഭാഗം മേധാവി മിതന്‍ സമ്പത്തിനെ കമ്പനിയുടെ ഇടക്കാല സി.ഇ.ഒ ആയി നിയമിച്ചു. കുനാല്‍ ഷാ കമ്പനിയിലെ തന്റെ ഓഹരികള്‍ നിലനിര്‍ത്തുമെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കും. 2018ല്‍ ആരംഭിച്ച ക്രെഡിന് നിലവില്‍ 1.7 കോടി പ്രതിമാസ സജീവ അംഗങ്ങളാണുള്ളത്.
ആരാണ് കുനാല്‍ ഷാ?
ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപക സ്ഥാനത്ത് നിന്ന് ആഗോള ടെക് കമ്പനിയുടെ തലത്തേക്ക് ഒരു ഇന്ത്യക്കാരനെത്തുന്നത് ഇതാദ്യമായാണ്. 1983 മെയ് 20ന് മുംബൈയിലെ ാെരു സാധാരണ ഗുജറാത്തി കുടുംബത്തിലാണ് കുനാല്‍ ഷാ ജനിച്ചത്. 15ാം വയസില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നതിനു പിന്നാലെ സാമ്പത്തിക ബാധ്യത സ്വയം ഏറ്റെടുത്തു. ഡെലിവറി ബോയ്, ഡാറ്റ ഓപ്പറേറ്റര്‍, മെഹന്തി കോണ്‍ വില്‍പ്പനക്കാരന്‍, സൈബര്‍ കഫേ ഓപ്പറേറ്റര്‍, പൈറേറ്റഡ് സിഡി വില്‍പ്പനക്കാരന്‍, കമ്പ്യൂട്ടര്‍ സ്‌കില്‍സ് ട്യൂട്ടര്‍ എന്നിങ്ങനെയുള്ള ജോലികളെല്ലാം കുനാല്‍ ചെയ്തു.
മുംബൈയിലെ വില്‍സണ്‍ കോളജില്‍ ബി.എ ഫിലോസഫി പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ് എം.ബി.എയ്ക്ക് ചേര്‍ന്നെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ച് ബിസിനസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. തിയറിയേക്കാള്‍ നല്ലത് പ്രാക്ടിക്കലാണെന്നുള്ള ബോധ്യത്തിലാണ് കോളജിന്റെ പടിയിറങ്ങിയത്. പിന്നീട് കുനാല്‍ ടി.ഐ.എസ് ഇന്റര്‍നാഷനല്‍ എന്ന ബി.പി.ഒ സ്ഥാപനത്തില്‍ ജൂനിയര്‍ പ്രോഗ്രാമറായി ചേര്‍ന്നു. പിന്നീട് പൈസാബാക് എന്ന പേരിലൊരു സ്റ്റാര്‍ട്ടപ് ആരംഭിച്ചു. മക്‌ഡൊണാള്‍ഡ്‌സ്, ഡൊമിനോസ് പോലുള്ള കമ്പനികളുമായി ചേര്‍ന്ന് ക്യാഷ്ബാക്ക് നല്‍കുന്ന ബിസിനസ് രീതിയായിരുന്നു ഇത്. എന്നാല്‍ ശക്തരായ എതിരാളികളില്ലാതിരുന്നതിനാല്‍ കമ്പനി വിജയം കണ്ടില്ല. എന്നാലും കുനാല്‍ ഈ ആശയം പാടെ അങ്ങനെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.
പൈസാബാക്കിന്റെ തുടര്‍ച്ചയെന്നോണം 2010 ല്‍ ഫ്രീചാര്‍ജ് എന്ന കമ്പനി ആരംഭിച്ചു. ഓണ്‍ലൈന്‍ മൊബൈല്‍ റീചാര്‍ജിന് സഹായിക്കുന്ന കമ്പനിയെന്ന നിലയില്‍ ഫ്രീചാര്‍ജിലേക്ക് കോടികളുടെ നിക്ഷേപമൊഴുകി. 2015 ല്‍ കമ്പനിയെ ഏകദേശം 2800 കോടി രൂപയ്ക്കാണ് സ്‌നാപ്ഡീല്‍ സ്വന്തമാക്കിയത്.
പിന്നാലെ 2018 ലാണ് കുനാല്‍ ക്രെഡ് എന്ന പേരില്‍ പുതിയ കമ്പനി ആരംഭിച്ചത്. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകളുടെ 40 ശതമാനവും ക്രെഡ് വഴിയാണ് നടക്കുന്നത്. പ്രതിമാസം 1.7 കോടി പേരാണ് ക്രെഡ് ഉപയോഗിക്കുന്നത്.
Kunal Shah’s journey from working as a delivery boy at the age of 15 to becoming a prominent figure in the technology industry is a remarkable story of perseverance and entrepreneurship. After discontinuing his formal education, he ventured into business and gradually built a successful career through innovation and leadership. His rise to a key position associated with WhatsApp has drawn attention to his unconventional path to success.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."