HOME
DETAILS

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

  
June 23, 2026 | 11:01 AM

Palakkad KSRTC bus theft case Accused arrested

പാലക്കാട്: കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച കേസില്‍ പ്രധാന പ്രതിയെ ടൗണ്‍ സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തു. മേപ്പറമ്പ് സ്വദേശി ഫാസിലാണ് പിടിയിലായത്. ഇയാളെ ഇന്ന് വൈകിട്ട് തെളിവെടുപ്പിനായി സംഭവസ്ഥലങ്ങളില്‍ എത്തിക്കുമെന്ന് പൊലിസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് പ്രതി സ്റ്റാര്‍ട്ട് ചെയ്ത് കൊണ്ടുപോയത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ തങ്ങളുടെ ഷെഡ്യൂള്‍ ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ബസ് മോഷണം പോയെന്ന് മനസിലായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മറ്റ് വാഹനങ്ങളില്‍ ബസിനെ പിന്തുടര്‍ന്നു.

ജീവനക്കാര്‍ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി പിടിയിലാകുമെന്ന ഭയത്തില്‍ നഗരത്തിലെ മംഗളം ടവറിന് സമീപം റോഡരികില്‍ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

പ്രതി ബസ് മോഷ്ടിക്കാന്‍ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ലക്ഷ്യത്തോടെയാണോ ബസ് എടുത്തുപോയതെന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് അന്വേഷിച്ചുവരികയാണ്. ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ച സ്ഥലത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനായി പ്രതിയെ ചോദ്യം ചെയ്യുന്നതായും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലിസ് അറിയിച്ചു.

Town South Police arrested the main accused in the KSRTC bus theft case. Fazil, a native of Meparambu, was taken into custody. Police said he will be brought to the crime scenes today evening for evidence collection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  9 minutes ago
No Image

ദുബൈയിലെത്തുമ്പോൾ എത്തുമ്പോൾ കൈയിൽ വെറും 8 ദിർഹം, ഇന്ന് കോടികളുടെ ആസ്തി; ആലപ്പുഴക്കാരൻ ജമാലുദ്ദീന്റെ 60 വർഷത്തെ വിസ്മയ യാത്ര

uae
  •  31 minutes ago
No Image

റോഡിലെ കുഴികളും വിള്ളലുകളും കണ്ടെത്താൻ എഐയും ലേസർ സാങ്കേതിവിദ്യയും; ദുബൈയിൽ 17 കിലോമീറ്റർ റോഡ് ശൃംഖല പുതുക്കിപ്പണിതു

uae
  •  an hour ago
No Image

15ാം വയസില്‍ ഡെലിവറി ബോയ്, പഠനം ഉപേക്ഷിച്ച് ബിസിനസ് തുടങ്ങി, ക്രെഡ് സ്ഥാപകന്‍ ഇനി വാട്‌സ്അപ്പിന്റെ തലപ്പത്ത്; ആരാണ് കുനാല്‍ ഷാ? 

Tech
  •  an hour ago
No Image

ഈ വേനൽക്കാലത്ത് ജിം ഫീസില്ല; ദുബൈയിൽ അത്യാധുനിക സൗജന്യ ഇൻഡോർ ഫിറ്റ്‌നസ് കേന്ദ്രം തുറന്നു

uae
  •  an hour ago
No Image

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

Kerala
  •  an hour ago
No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  2 hours ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  2 hours ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  2 hours ago