HOME
DETAILS

സഞ്ജുവല്ല! ചെന്നൈയുടെ ഗെയിം ചെയ്ഞ്ചർ ആ താരമായിരിക്കും: പൂജാര

  
Web Desk
March 14, 2026 | 12:45 PM

cheteshwar pujara talks about ms dhoni performance in ipl

ഇന്ത്യൻ പ്രിമീയർ ലീഗിന്റെ 19ാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മാർച്ച് 28ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കളിക്കാനിറങ്ങുന്ന സീസൺ കൂടിയാണിത്.

സഞ്ജുവിന്റെ ഐപിഎല്ലിലെ ആദ്യ മത്സരം തന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് നടക്കുന്നത്. മാർച്ച് 30നാണ് ചെന്നൈ-രാജസ്ഥാൻ മത്സരം നടക്കുന്നത്. ഇപ്പോൾ ഐപിഎല്ലിന് മുന്നോടിയായി ചെന്നൈയുടെ ഈ സീസണിലെ ഗെയിം ചെയ്ഞ്ചർ ആരായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സഞ്ജു സാംസണിന് പകരം എംഎസ് ധോണി ഒരു മത്സരത്തെ മാറ്റി മറിക്കുമെന്നാണ് പൂജാര ചൂണ്ടിക്കാട്ടിയത്. 8, 9 സ്ഥാനങ്ങളിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതിൽ ഒരു അർത്ഥവുമില്ലെന്നും പൂജാര പറഞ്ഞു. 

''എംഎസ് ധോണി എട്ടാം സ്ഥാനത്തോ ഒമ്പതാം സ്ഥാനത്തോ ബാറ്റ് ചെയ്യുന്നതിൽ ഒരു അർത്ഥവുമില്ല. കാരണം അദ്ദേഹത്തിന് ഒറ്റക്ക് മത്സരങ്ങളിൽ ഗെയിം ചെയ്ഞ്ചർ ആവാനുള്ള കഴിവുണ്ട്. സിഎസ്കെ ടീമിലെ മറ്റൊരു ബാറ്റർക്കും ചെയ്യാൻ സാധിക്കാത്തത് അദ്ദേഹത്തിന് കഴിയും. അഞ്ചോ പത്തോ പന്തുകൾ മാത്രം ബാറ്റ് ചെയ്‌താൽ അദ്ദേഹം ചെയ്യുന്നതെന്താണെന്ന് നമ്മൾ കണ്ടു. അപ്പോൾ 25, 30 പന്തുകൾ നേരിട്ടാൽ മഹി ഭായിക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് സങ്കൽപ്പിച്ചു നോക്കൂ'' പൂജാര ജിയോ ഹോട്സ്റ്റാറിലൂടെ പറഞ്ഞു.  

അതേസമയം നീണ്ട നാളത്തെ ചർച്ചകൾക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്. ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറൻ എന്നിവരെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ ഈ ട്രേഡ് പൂർത്തിയാക്കിയത്. 18 കോടിക്കാണ് മലയാളി സൂപ്പർതാരത്തെ ചെന്നൈ സ്വന്തമാക്കിയത്.

ഇതോടെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിന്റെ റെക്കോർഡ് തകർത്തുകൊണ്ട് സഞ്ജു ഐപിഎൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് കൈമാറ്റം ചെയ്യപ്പെടുന്ന താരമായും മാറി. ഗ്രീൻ 2024ൽ 17.5 കോടിക്കായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്നും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് കൂടുമാറിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  9 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  9 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  9 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  9 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  9 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  9 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  9 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  9 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  9 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  9 days ago