HOME
DETAILS

2026 കേരള നിയമസഭ തെരഞ്ഞെടുപ്പ്; ഇവർ മുഖ്യ നായകർ 

  
March 16, 2026 | 3:51 AM

2026 Kerala Assembly Elections These are the main leaders

പിണറായി വിജയൻ(81) 

കേരള മുഖ്യമന്ത്രി(സി.പി.എം)

കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന പിണറായി വിജയൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗമാണ്. 1998 മുതൽ 2015 വരെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി, സഹകരണ മന്ത്രി. 2016 മെയ് 25 മുതൽ കേരള മുഖ്യമന്ത്രി. തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ഏക ഇടതുപക്ഷ നേതാവ്

അനുകൂലം

10 വർഷഭരണകാലത്ത് നടപ്പാക്കിയ വികസനവും ക്ഷേമ പദ്ധതികളും
ഇടതുമുന്നണിയിലും സി.പി.എമ്മിലും ശക്തമായ നേതൃസ്ഥാനം; വലിയ ആഭ്യന്തര വെല്ലുവിളികൾ ഇല്ല
ഭരണപരിചയവും നേതൃപാടവവും

പ്രതികൂലം

സർക്കാരിനെതിരേ ആരോഗ്യ-ആഭ്യന്തര വകുപ്പിൽനിന്നുൾപ്പെടെ ഉയർന്ന ആരോപണങ്ങൾ
2024 ലോക്സഭ, 2025 തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ തിരിച്ചടി
ഭരണവിരുദ്ധ വികാരവും വ്യക്തികേന്ദ്രീകൃത വിമർശനങ്ങളും

വി.ഡി സതീശൻ(62) പ്രതിപക്ഷ നേതാവ് കോൺഗ്രസ്)

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് പ്രവർത്തനത്തിലേക്ക്. 2001 മുതൽ പറവൂരിൽനിന്ന് തുടർച്ചയായി എം.എൽ.എ. എം.ജി സർവകലാശാലാ യൂണിയൻ ചെയർമാനും എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയും. 2021 മെയ് 22 മുതൽ നിയമസഭാ പ്രതിപക്ഷ നേതാവ്

അനുകൂലം

നിയമസഭയിലെ ശക്തമായ പ്രകടനവും പൊതുവിഷയങ്ങളിൽ വ്യക്തമായ നിലപാടും
പൊതുസ്വീകാര്യത ഉയർന്ന നേതാവെന്ന വിലയിരുത്തൽ
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പ്രധാന പരിഗണന.

പ്രതികൂലം

നിയമസഭയ്ക്കു പുറത്ത് ശക്തമായ നിയമപോരാട്ടം നയിക്കാൻ സാധിച്ചില്ലെന്ന വിമർശനം
എൻ.എസ്.എസ്, എസ്.എൻ.ഡി.പി നേതൃത്വങ്ങളുമായുള്ള അഭിപ്രായഭിന്നതകൾ.

രമേശ് ചെന്നിത്തല(70) മുൻ പ്രതിപക്ഷ നേതാവ്(കോൺഗ്രസ് )

കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക്. 1982ൽ ഹരിപ്പാട് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭാംഗം. പിന്നീട് ലോക്സഭാംഗം. 2005 -2014 വരെ കെ.പി.സി.സി പ്രസിഡന്റ്. 2014-16ൽ ആഭ്യന്തര, വിജിലൻസ് മന്ത്രി. 2016 മുതൽ 2021 വരെ പ്രതിപക്ഷ നേതാവ്

അനുകൂലം

ദീർഘകാല രാഷ്ട്രീയ പരിചയവും സംഘടനാ കഴിവും 
മികച്ച പ്രാസംഗികനും സമുദായ സംഘടനകളുമായി ബന്ധമുള്ള നേതാവും.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന പേര്.

പ്രതികൂലം

2021 തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയം രാഷ്ട്രീയ തിരിച്ചടി. 
പാർട്ടിയിലും മുന്നണിയിലും പഴയ സ്വാധീനം കുറയുന്നുവെന്ന വിലയിരുത്തൽ.

രാജീവ് ചന്ദ്രശേഖർ(62) മുൻ കേന്ദ്ര ഐ.ടി സഹമന്ത്രി(ബി.ജെ.പി)

2006ൽ ബി.ജെ.പിയിൽ. 2006 മുതൽ 2024 വരെ രാജ്യസഭാംഗം. 2021-24 ൽ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി. 2025 മുതൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

അനുകൂലം

ദേശീയ രാഷ്ട്രീയ പരിചയവും കേന്ദ്ര ഭരണ പരിചയവും.

പ്രതികൂലം

കേരളത്തിൽ ബി.ജെ.പിക്ക് അധികാരം നേടാൻ ആവശ്യമായ ജനകീയ അടിത്തറ ഇല്ല.
ലോക്സഭ തെരഞ്ഞെടുപ്പിലെ വൻ പരാജയം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം അരീക്കോടിൽ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

വെറും 5 ഗോളുകൾ മാത്രം! ലോകകപ്പിലെ ആ 'മഹാ സിംഹാസനത്തിനായി' ബ്രസീലും ജർമനിയും തമ്മിൽ ത്രില്ലർ പോരാട്ടം; ഇത്തവണ കളി മാറും!

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരു കുട്ടിയ്ക്ക് കുത്തേറ്റു

Kerala
  •  3 days ago
No Image

ഹിജ്റ പുതുവർഷാരംഭം; അജ്മാനിൽ സർക്കാർ ജീവനക്കാർക്കുള്ള പൊതുഅവധി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

ഐസിസി റാങ്കിംഗിൽ വൻ അഴിച്ചുപണി; ഏകദിനത്തിൽ ഇന്ത്യക്ക് കുതിപ്പ്, പാകിസ്താന് കിതപ്പ്

Cricket
  •  3 days ago
No Image

പാലാ നഗരസഭ ഭരണപ്രതിസന്ധിയിൽ; ദിയാ പുളിക്കകണ്ടത്തിലിനെതിരെ വൈസ് ചെയർപേഴ്‌സണും കൗൺസിലർമാരും നേതൃത്വത്തിന് കത്തയച്ചു

Kerala
  •  3 days ago
No Image

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്- "വെനസ്വേലയിലെ പോലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും"

International
  •  3 days ago
No Image

'370 രൂപ ബിരിയാണി ' വിവാദ പരാമർശം': കേസെടുക്കാൻ പൊലിസിന് നിർദേശം നൽകി ദേശീയ വനിതാ കമ്മിഷൻ

National
  •  3 days ago
No Image

ഇന്ത്യ അടിച്ചുകൂട്ടിയത് 349 റൺസ്, എന്നിട്ടും അഫ്ഗാനിസ്താനോട് തോറ്റു! ദാംബുള്ളയിൽ നാടകീയമായി കളി തിരിഞ്ഞത് ഇങ്ങനെ!

Cricket
  •  3 days ago
No Image

"ഗസ്സയിലെ കുഞ്ഞുങ്ങളുടെ മരണത്തെ ന്യായീകരിച്ചയാൾ ഇന്ന് ആ വേദനയുടെ ആഴവും ഭാരവും അറിയുന്നുണ്ടാകാം, നിരപരാധികളുടെ മരണത്തിന് കൈയടിക്കുന്ന ഓരോ വാക്കും ഒരിക്കൽ നമ്മളിലേക്ക് തിരിച്ചെത്താം"

Kerala
  •  3 days ago