HOME
DETAILS

പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും

  
March 16, 2026 | 6:20 AM

v-kunjikrishnan-announces-candidature-in-payyannur

കണ്ണൂര്‍: പയ്യന്നൂരില്‍ ടി.ഐ മധൂസൂദനനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് സി.പി.എം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണന്‍. എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയാണ്. ഒരു മുന്നണിയുടെയും ഭാഗമായി മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  

താന്‍ ഇടതുപക്ഷത്തിന് എതിരല്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ ഇടതുപക്ഷക്കാരനായി കാണുന്നില്ല. ബൂര്‍ഷ്വാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് മധുസൂദനന്. രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തുന്ന ഒരാളെ എങ്ങനെ ഇടതു പക്ഷമായി കാണുകയെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. 

സി.പി.എം സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 

പാര്‍ട്ടി നേതൃത്വത്തിനെതിരെ വി കുഞ്ഞികൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പയ്യന്നൂരില്‍ സി.പി.എമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന് ഇത് അഭിമാന പോരാട്ടമാണ്.

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്, ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടിലെ തിരിമറി, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് മധൂസൂദനനെതിരെയും സിപിഎമ്മിനെതിരെയും കുഞ്ഞികൃഷ്ണന്‍ നടത്തിയത്. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ മധുസൂദനന് ജയിച്ചേ തീരു. 

മറുപക്ഷത്ത് കുഞ്ഞികൃഷ്ണനെ പിന്തുണച്ച് സി.പി.എമ്മിന്റെ അപ്രമാദിത്വം തകര്‍ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

 

Senior leader V. Kunjikrishnan has announced his candidature in the Payyannur constituency. He is set to contest against T. I. Madhusoodanan in the upcoming election. The announcement has intensified political activity in the constituency, which is considered a key political battleground in Kannur district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  11 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  11 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  11 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  11 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  11 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  11 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  11 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  11 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  11 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  11 days ago