HOME
DETAILS

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്

  
March 16, 2026 | 5:58 AM

udf-to-support-g-sudhakaran-will-not-field-candidate-in-ambalappuzha

അമ്പലപ്പുഴ: സി.പി.എം വിട്ട് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍മന്ത്രി ജി.സുധാകരനെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ച് യു.ഡി.എഫ്. ഇവിടെ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തതായാണ് വിവരം. 

ആരുടേയും പിന്തുണ തേടില്ലെന്നും പിന്തുണ പ്രഖ്യാപിച്ചാല്‍ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എം.എല്‍.എ എച്ച് സലാമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 

ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. എന്നാല്‍, കെ.പി.സി.സി ഭാരവാഹികളടക്കം നിരവധി പേര്‍ നോട്ടമിട്ടിരുന്ന സീറ്റാണ് അമ്പലപ്പുഴ. ഇത് കൈവിട്ടുപോകുന്നതിലുള്ള അമര്‍ഷം പലരും ഇതിനകം തുറന്നുരേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ജില്ലയിലെ നേതാക്കള്‍ കെ.പി.സി.സിയെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അമര്‍ഷം അറിയിച്ചിരുന്നു. 

2021 ല്‍ എം.ലിജുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നത്. എച്ച് സലാമിനോട് 11125 വോട്ടുകള്‍ക്കാണ് ലിജു പരാജയപ്പെട്ടത്.  

അതേസമയം, സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന ഭയം അവര്‍ക്കുണ്ട്.അതുകൊണ്ട് തന്നെ അമ്പലപ്പുഴയില്‍ പ്രചാരണം അടിത്തട്ട് മുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. സംസ്ഥാന നേതാക്കളുടെ വന്‍ നിര തന്നെ വീടുകള്‍ തോറും കയറിയിറങ്ങി പാര്‍ട്ടി നിലപാട് വിശദീകരിക്കാനുളള തയാറെടുപ്പിലാണ്. ജി. സുധാകരനുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം എച്ച്. സലാമിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനും ശ്രദ്ധിക്കും.

 

The United Democratic Front (UDF) has decided not to field a candidate in the Ambalappuzha constituency and instead extend support to senior leader G. Sudhakaran. The move is seen as a significant political development ahead of the elections, indicating strategic adjustments among opposition parties.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  10 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  10 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  10 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  10 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  10 days ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  10 days ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  10 days ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  10 days ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  10 days ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  10 days ago