കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം
ബെംഗളൂരു: കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ എച്ച്5 എന്‍1 വൈറസ് ബാധിച്ച് നാല്‍പ്പതോളം മയിലുകള്‍ ചത്തതായി റിപ്പോര്‍ട്ട്. വൈറസ് വ്യാപനം കണക്കിലെടുത്ത് പ്രഭവ കേന്ദ്രത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, നന്നായി വേവിച്ച മാംസം മാത്രമേ കഴിക്കാവൂ എന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശുഭ കല്യാണ്‍ ജനങ്ങളോട് നിര്‍ദേശിച്ചു.
'തുമകൂരില്‍ കാട്ടുപക്ഷികളും, മയിലുകളും ചത്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഏകദേശം 40 മയിലുകള്‍ ചത്തു. ഇവയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ എച്ച്5 എന്‍1 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് റാപിഡ് റസ്‌പോണ്‍സ് ടീം തുടര്‍ച്ചയായി നിരീക്ഷണം നടത്തുകയാണ്,' ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
പ്രദേശത്തെ 31 കോഴിക്കടകളും, പത്തോളം ഫാമുകളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇന്ന് ചത്ത പക്ഷികളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മാംസം നന്നായി വേവിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."