HOME
DETAILS

പുറത്തുവരുന്നത് ജയത്തിലേക്കുള്ള പട്ടിക'; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിസ്മയങ്ങള്‍ തുടരുമെന്ന് വി.ഡി സതീശന്‍

  
Web Desk
March 17, 2026 | 3:50 AM

A List for Victory Shafi Parambil Says delay in congress candidate List is Strategic VD Satheesan Hints at Surprises

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് വിജയസാധ്യതയുള്ള കൃത്യമായ പേരുകള്‍ കണ്ടെത്താനാണെന്നും പുറത്തുവരാന്‍ പോകുന്നത് ജയത്തിലേക്കുള്ള പട്ടികയാണെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.പി. പട്ടിക പ്രഖ്യാപിക്കാന്‍ എന്തുകൊണ്ട് വൈകിയെന്ന് അത് പുറത്തുവരുമ്പോള്‍ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പല പ്രവചനങ്ങളും നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടി സമയമാകുമ്പോള്‍ കൃത്യമായ പ്രഖ്യാപനം നടത്തുമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. എല്ലാ ഘടകങ്ങളും പരിശോധിച്ചായിരിക്കും തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിസ്മയങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

 കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് സി.പി.എം തകര്‍ന്നെന്നും അവരുടെ നേതൃത്വം അധപ്പതിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സി.പി.എം സ്ഥാനാര്‍ഥിയാക്കിയതെന്നും തളിപ്പറമ്പിലെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ തിരക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യഘട്ട പട്ടിക വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പല മണ്ഡലങ്ങളിലും നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തീരുമാനമായ ചില മണ്ഡലങ്ങളില്‍ പോലും വീണ്ടും ചര്‍ച്ചകള്‍ നടത്തേണ്ടി വരുന്നതാണ് പട്ടിക വൈകാന്‍ കാരണമെന്നും സൂചനയുണ്ട്.

 

Congress leaders Shafi Parambil and V.D. Satheesan stated that the delay in announcing the candidate list is to ensure victory, while dismissing reports of internal disputes and criticizing the CPIM's candidate selection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  13 hours ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  13 hours ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  13 hours ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  13 hours ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  13 hours ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  14 hours ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  14 hours ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  14 hours ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  14 hours ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  14 hours ago