HOME
DETAILS

മഹാരാഷ്ട്രയിൽ പാചകവാതക വിതരണത്തിന് പൊലിസ് സുരക്ഷ; കരിഞ്ചന്ത തടയാൻ കർശന നടപടി; സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

  
March 18, 2026 | 9:44 AM

police protection for lpg supply in maharashtra to stop black marketing opposition calls government a failure

മുംബൈ: രാജ്യത്ത് പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, മഹാരാഷ്ട്രയിൽ എൽപിജി നീക്കത്തിനും വിതരണത്തിനും സർക്കാർ പൊലിസ് സുരക്ഷ ഏർപ്പെടുത്തി. ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുന്നതും വിതരണക്കാരെ കൈയേറ്റം ചെയ്യുന്നതും പതിവായ സാഹചര്യത്തിലാണ് നടപടി. ഗ്രാമങ്ങളിലെ മണ്ണെണ്ണ വിതരണം ഊർജിതമാക്കാനും സർക്കാർ നിർദ്ദേശം നൽകി.

ഗ്യാസ് ലോറികൾക്കും വിതരണക്കാർക്കും സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഛഗൻ ഭുജ്ബൽ അറിയിച്ചു. പാചകവാതകം പൂഴ്ത്തിവച്ചതിന് സംസ്ഥാനത്ത് 23 പേർക്കെതിരെ പൊലിസ് കേസെടുത്തു; 18 പേരെ അറസ്റ്റ് ചെയ്തു. വിതരണത്തിലെ തടസ്സങ്ങൾ നീക്കാൻ ജില്ലാതലത്തിൽ വിജിലൻസ് സ്ക്വാഡുകൾ രൂപീകരിച്ചു. 

അതേസമയം നാസിക്കിൽ നടത്തിയ റെയ്ഡിൽ പൂഴ്ത്തിവച്ച 168 സിലിണ്ടറുകളും 300 ഒഴിഞ്ഞ സിലിണ്ടറുകളും പിടിച്ചെടുത്തു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപ വർധിച്ച് 912 രൂപയായി ഉയർന്നു. 

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരായതിനാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ആഭ്യന്തര ഉൽപ്പാദനം പ്രതിദിനം 9,000 ടണ്ണിൽ നിന്ന് 11,000 ടണ്ണായി ഉയർത്തിയെന്നും സംസ്ഥാനത്ത് സിലിണ്ടർ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിതരണത്തിൽ മുൻഗണന നൽകും.

വാണിജ്യ പാചകവാതക വിതരണം തടസ്സപ്പെട്ടതോടെ കരിഞ്ചന്തയിൽ വില കുതിച്ചുയരുകയാണ്. 1,900 രൂപ വിലയുള്ള സിലിണ്ടറുകൾക്ക് ചിലയിടങ്ങളിൽ 5,000 രൂപ വരെ ഈടാക്കുന്നതായി പരാതിയുണ്ട്. പ്രതിസന്ധി മൂലം സംസ്ഥാനത്തെ 50 ശതമാനത്തിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാണെന്നും പ്രശ്നം പരിഹരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും എൻസിപി (ശരദ്) നേതാവ് ജയന്ത് പാട്ടീൽ നിയമസഭയിൽ ആരോപിച്ചു. യഥാർത്ഥ വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Amid a severe shortage of cooking gas triggered by geopolitical tensions in West Asia (specifically the closure of the Strait of Hormuz), the Maharashtra government has deployed police security at gas agencies and distribution centers to manage long queues and prevent unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  8 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  8 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  8 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  8 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  8 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  8 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  8 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  8 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  8 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  8 days ago