HOME
DETAILS

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

  
May 09, 2026 | 1:27 PM

bahrain arrests 41 suspects over alleged links to iran revolutionary guard

മനാമ: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധമുണ്ടെന്ന് കണ്ടെത്തിയ 41 പേരെ അറസ്റ്റു ചെയ്ത് ബഹ്‌റൈൻ സുരക്ഷാ സേന. രാജ്യത്തെ സുരക്ഷാസേന നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, പിടിയിലായവർക്ക് ഇറാൻ നടത്തിയ ആക്രമണങ്ങളോടും വിദേശ അജണ്ടകളോടും അനുഭാവമുണ്ടെന്ന് തെളിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നാല് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭീകരസംഘാംഗങ്ങളും ഉൾപ്പെടുന്നു. മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടലുകളും അക്രമപ്രവർത്തനങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘത്തെയാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയത്. ഫെബ്രുവരിയിൽ അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ബഹ്‌റൈനിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സുപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയിരുന്നു.

മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഏത് നീക്കത്തെയും കർശനമായി നേരിടുമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പിടിയിലായവരെ വിശദമായ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ രാജ്യാന്തര തലത്തിൽ മയക്കുമരുന്ന്-ഭീകര വിരുദ്ധ ഓപ്പറേഷനുകൾ ശക്തമാക്കുന്നതിനിടയിലാണ് ബഹ്‌റൈനിലെ ഈ നിർണ്ണായക നീക്കം.

bahrain authorities arrested 41 people over alleged links to iran revolutionary guard networks. security agencies launched intensified investigations as part of wider counterterrorism efforts to address threats and maintain regional stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  5 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  5 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  5 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  5 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  5 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  5 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  5 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  5 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  5 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  5 days ago