HOME
DETAILS

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

  
May 09, 2026 | 1:06 PM

saudi health ministry hajj in health guide 2026

റിയാദ്: തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി 'ഹജ്ജ് ഇൻ ഹെൽത്ത്' എന്ന പേരിൽ പ്രത്യേക ആരോഗ്യ ബോധവൽക്കരണ ഗൈഡുമായി സഊദി ആരോഗ്യ മന്ത്രാലയം. പ്രതിരോധ നടപടികളെക്കുറിച്ച് മനസ്സിലാക്കാനും ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ ഗൈഡ് തയാറാക്കിയിരിക്കുന്നത്. തീർഥാടനത്തിലുടനീളം ഈ ഗൈഡ് സഹായകരമാകും. 

പ്രധാന നിർദേശങ്ങൾ

*ഹജ്ജിന് മുമ്പ് പാലിക്കേണ്ട ആരോഗ്യ നിയമങ്ങൾ
*ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, സൂര്യാഘാതം എന്നിവയിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ
*ജനക്കൂട്ടത്തിനിടയിൽ ശ്വാസതടസ്സം മുതലായവ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ മാർ​ഗങ്ങൾ 
*ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകൾ
*വൈദ്യസഹായം ലഭ്യമാകുന്നതിന് മുമ്പ് സ്വീകരിക്കേണ്ട പ്രഥമശുശ്രൂഷകൾ അടിയന്തര നടപടികൾ തുടങ്ങിയവയാണ് ​ഗൈഡിലുൾപ്പെട്ടിരിക്കുന്ന നിർദേശങ്ങൾ. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഒരുപോലെ വായിക്കാൻ കഴിയുന്ന തരത്തിൽ എട്ട് ഭാഷകളിലായാണ് ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. മലയാളം നിലവിൽ ഉൾപ്പെട്ടിട്ടില്ല. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, പേർഷ്യൻ, ഇന്തോനേഷ്യൻ, ടർക്കിഷ്, മലായ് എന്നീ ഭാഷകളിൽ ​ഗൈഡ് ലഭ്യമാണ്. സഊദി വിഷൻ 2030ന്റെ ഭാഗമായുള്ള ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിന് കീഴിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ആവശ്യമായ ബോധവൽക്കരണം നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

The Saudi Ministry of Health has launched the 'Hajj in Health' awareness guide in eight languages to ensure pilgrim safety. The guide provides essential instructions on preventing heatstroke, foodborne illnesses, and managing emergencies during the pilgrimage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് സ്റ്റേഷനുകളിലെ തൊണ്ടിമുതൽ വാഹനങ്ങൾ ഉടൻ അപ്രത്യക്ഷമാകും; 'സ്പേസ്' പദ്ധതിയുമായി ആഭ്യന്തര വകുപ്പ്

Kerala
  •  21 hours ago
No Image

കുതിച്ചുയരുന്ന വാടകയ്‌ക്ക് തടയിടാൻ അബുദബി; വാടക മരവിപ്പിക്കൽ നയം റിയൽ എസ്റ്റേറ്റ് വിപണിക്ക് സ്ഥിരതയേകുമെന്ന് റിപ്പോർട്ട്

uae
  •  21 hours ago
No Image

ഷാർജ എമിറേറ്റ്സ് സ്ട്രീറ്റിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

uae
  •  a day ago
No Image

സമസ്ത മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവിയുടെ വിയോഗത്തിൽ കെ ഐ സി അനുശോചിച്ചു

Kuwait
  •  a day ago
No Image

എഡിഎം നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി: ഭാര്യയുടെ അപേക്ഷയിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ

Kerala
  •  a day ago
No Image

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്; വ്യാഴാഴ്ച്ച പ്രവൃത്തിദിനം 

Kerala
  •  a day ago
No Image

ആയുധങ്ങൾക്കായി ഇനി അമേരിക്കയെ കാത്തുനിൽക്കേണ്ട; ഇറാനെതിരെ സ്വന്തം കരുത്തിൽ പൊരുതണം; സൈന്യത്തിന് നിർദേശം നൽകി നെതന്യാഹു

International
  •  a day ago
No Image

എനിക്കറിയാവുന്ന വി.ഡി സതീശന്‍ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പോവില്ല; മുഖ്യമന്ത്രി ഒരാളുടെ കാല് പിടിക്കണമെന്ന് പറയുന്നത് സംസ്‌കാരമില്ലായ്മ; കെ.ബി ഗണേഷ് കുമാര്‍ 

Kerala
  •  a day ago
No Image

പത്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാം ഘട്ട പത്മ പുരസ്കാരങ്ങൾ സമ്മാനിച്ചു 

Kerala
  •  a day ago
No Image

ഖത്തറിലെ ബര്‍സാന്‍ വാതക പ്ലാന്റിലുണ്ടായ സ്‌ഫോടനം; അനുശോചനവും പിന്തുണയും അറിയിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago