HOME
DETAILS

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

  
Web Desk
May 09, 2026 | 2:13 PM

congress chief minister meeting concluded in delhi

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചര്‍ച്ചയില്‍ അന്തിമ തീരുമാനം പിന്നീട്. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ് യോഗത്തില്‍ തീരുമാനമായില്ല. മൂന്ന് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം നേതാക്കള്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപാദാസ് മുന്‍ഷി അറിയിച്ചു. 

യോഗത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നും, രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തീരുമാനമെടുക്കുമെന്നും ദീപാദാസ് മുന്‍ഷി അറിയിച്ചു. യോഗത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. 

ഇത്തരം പ്രകടനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വേദനിപ്പിക്കും. ഇനി ഒരു സ്ഥലത്ത് പോലും പ്രകടനങ്ങള്‍ നടത്തരുത്. എല്ലാവരും പാര്‍ട്ടിക്കാര്‍ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫഌക്‌സ് ബോര്‍ഡുകളും ഇന്നുതന്നെ എടുത്ത് മാറ്റണം. ആര്‍ക്കും അനുകൂലമായി തെരുവില്‍ ഇറങ്ങരുതെന്നും സതീശന്‍ പറഞ്ഞു. 

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടക കക്ഷികളുടെ പിന്തുണ വിഡി സതീശനും, എംഎല്‍എമാരുടെ പിന്തുണ വിഡി സതീശനുമാണ്.

The final decision regarding the Chief Minister discussion has been postponed. No decision was reached during the high command meeting held in Delhi.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  5 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  5 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  5 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  5 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  5 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  5 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  5 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  5 days ago
No Image

40 കഴിഞ്ഞവര്‍ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ സൗജന്യ മെഡിക്കല്‍ പരിശോധന

Kerala
  •  5 days ago