HOME
DETAILS
MAL
നീതി ലഭിക്കുന്നില്ല; കാവേരി പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി
backup
September 13 2016 | 11:09 AM
ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ നീതി ലഭിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സുപ്രിം കോടതിയുടെ ആദ്യ ഉത്തരവ് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കര്‍ണാടകയില്‍ കര്‍ഷകര്‍ക്ക് പോലും കുടിവെള്ളം ലഭിക്കുന്നില്ല. അതിനാല്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കൂടാതെ പ്രശ്നത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
സംഘര്‍ഷത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സംഘര്‍ഷത്തില്‍ ഒരു വിശ്വാസവുമില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് പൂര്‍ണവിശ്വാസമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."