HOME
DETAILS

പെരുന്നാളിന് 'പത്തിരിത്തല്ല്'; ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാനായില്ല, കായംകുളത്ത് ഉന്തും തള്ളും

  
March 20, 2026 | 7:28 AM


ആലപ്പുഴ: കായംകുളത്ത് പത്തിരി നിര്‍മാണ യൂണിറ്റില്‍ ഉന്തും തള്ളും. ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് സംഭവം. 

പെരുന്നാളിന് മുന്‍കൂട്ടി പത്തിരി ഓര്‍ഡര്‍ ചെയ്ത ആളുകള്‍ക്ക് കൃത്യസമയത്ത് സാധനം ലഭിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. രാവിലെ മുതല്‍ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 

അപ്രതീക്ഷിതമായി പാചകവാതകം തീര്‍ന്നതിനെ തുടര്‍ന്നാണ് പത്തിരി ഉണ്ടാക്കാന്‍ കഴിയാതെ വന്നത്. ബുക്ക് ചെയ്ത പലര്‍ക്കും പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല.

ഗ്യാസ് സിലിണ്ടറുകള്‍ കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പാചകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും, ഇതാണ് ഓര്‍ഡറുകള്‍ വൈകാന്‍ കാരണമെന്നുമാണ് കടയുടമയുടെ വാദം. എന്നാല്‍ പണം മുന്‍കൂട്ടി വാങ്ങിയ ശേഷം വഞ്ചിച്ചുവെന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്.  കായംകുളം പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

 

A dispute broke out in Kayamkulam during Eid after a shop failed to deliver ordered pathiri due to a cooking gas shortage. The situation escalated into a scuffle, with people engaging in pushing and shoving over the undelivered food.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെങ്കേരിയിലൂണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  5 days ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം: പി.എസ് പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടിസ്

Kerala
  •  5 days ago
No Image

സമാധാന കരാര്‍ തൊട്ടടുത്തെന്ന് ഇറാനും യു.എസും; ഒപ്പുവെച്ചിട്ടില്ലെന്ന് സൂചന

International
  •  5 days ago
No Image

വരനായി എത്തിയത് പിതാവ്, തട്ടിപ്പ് നടത്തിയത് മകനൊപ്പം; കോടികൾ നഷ്ടപ്പെട്ടത് ഇരുപത്തിയഞ്ചിലധികം സ്ത്രീകൾക്ക്

National
  •  5 days ago
No Image

നീലയും വെള്ളയും ജേഴ്സിയുടെ കറുത്ത നിഴലുകൾ; അർജന്റീനൻ ഫുട്ബോൾ മറച്ചുവെക്കുന്ന വംശവെറിയുടെ ചരിത്രം; In-Depth Story

Football
  •  5 days ago
No Image

കള്ളന്മാർക്ക് 'റേഞ്ച്' കൂടി! പാലത്തിനും റെയിൽവേ ട്രാക്കിനും പിന്നാലെ ബിഹാറിൽ ജനവാസ മേഖലയിൽ 132 അടി ഉയരമുള്ള മൊബൈൽ ടവർ മോഷണം പോയി

National
  •  5 days ago
No Image

അസ്സമില്‍ ലാന്‍ഡിങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് തീപിടിച്ചു

National
  •  5 days ago
No Image

'നിപ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച, സര്‍ക്കാര്‍-ആരോഗ്യവകുപ്പ് ഏകോപനമില്ല': വിമര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  5 days ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  5 days ago