HOME
DETAILS

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

  
ജലീൽ അരൂക്കുറ്റി
March 20, 2026 | 3:13 PM

Blasters looking for consolation win

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗിൽ അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും സ്വന്തം ഹോം ഗ്രൗണ്ടിൽ   ഇറങ്ങും. കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച  വൈകിട്ട് 7.30ന് പന്തുരുമ്പോൾ മഞ്ഞപ്പടയുടെ ലക്ഷ്യം സീസണിലെ ആദ്യ വിജയമാണ്. പഞ്ചാബ് എഫ് .സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

 90 മിനിട്ട് വരെ പിന്നില്‍ നിന്നതിന് ശേഷം അവസാന സെക്കന്റില്‍ ഗോളടിച്ചാണ് ഈസ്റ്റ് ബംഗാളുമായി അവസാന കളിയിൽ സമനില പിടിച്ചത്. പോയിന്റ് ടേബിള്‍ തുറക്കാന്‍ സാധിച്ചതിന്റെ ആശ്വാസം ടീമിന് മുതല്‍ക്കുട്ടായെങ്കിലും ആശ്വാസ ജയം അകലെയായത് നിരാശയിലാക്കി.

തുടര്‍ച്ചയായി നാല് കളികളില്‍ തോറ്റോടിയതിന് ശേഷമാണ് ഒരു സമനില ടീമിനെ തേടിയെത്തിയത്. 14 ടീമുകളടങ്ങിയ പോയിന്റ് ടേബിളില്‍ 13-ാം സ്ഥാനത്താണ്  ടീം. മറുവശത്ത് കേരള ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ ഭേദപ്പെട്ട പ്രകടനമാണ് പഞ്ചാബ് എഫ് സി ടൂര്‍ണമെന്റില്‍ കാഴ്ച്ചവച്ചിരിക്കുന്നത്. നാല് മത്സരം പൂര്‍ത്തിയാക്കിയ പഞ്ചാബ് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റ് കീശയിലാക്കി 10-ാം സ്ഥാനത്തുണ്ട്.

അവസാന മത്സരത്തില്‍ കരുത്തരായ ഗോവ എഫ് സിയെ സമനിലയില്‍ മുട്ടുകുത്തിച്ചതിന്റെ വലിയ ആത്മവിശ്വാസം പഞ്ചാബിനുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ് സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയില്‍ ടീമലെത്തിച്ച വിദേശതാരങ്ങള്‍ ഫോമിലെത്താത്തത് വലിയ തിരിച്ചടിയാണ്. റൗളിന്‍ ബോര്‍ജസ് നയിക്കുന്ന മധ്യനിരയും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്. മലയാളിതാരം നിഹാല്‍ സുധീഷും മൈതാനത്ത് അധ്വാനിച്ച് കളിക്കുന്നുണ്ട്. പുതിയതായി ടീമിലെത്തിയ മലയാളിതാരം മുഹമ്മദ്ദ് അജ്‌സല്‍ ഫോമിലെത്തിയത് ടീമിനാകെ ആശ്വാസമാണ്. അവസാന മത്സരത്തില്‍ അജ്‌സലിന്റെ ഹെഡര്‍ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ജയത്തോളം പോന്ന സമനില പിടിച്ചത്.

അജ്‌സല്‍ മുന്നേറ്റനിരയില്‍ മികച്ച കളി കളിക്കുമ്പോള്‍ മറ്റ് താരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കാത്തത് പോരായ്മയാകുന്നുണ്ട്. ഗോളടിക്കാന്‍ കേമനാണെന്ന പ്രതീക്ഷയില്‍ ടീമിലേയ്ക്ക് എത്തിച്ച വിക്ടര്‍ ബെര്‍ട്ടോമിയു ഫോമിലെത്തിയിട്ടില്ല.ഒത്തൊരുമ്മയില്ലാത്തത് തന്നെയാണ് ടീമിനെ മൈതാനത്ത് പിന്നോട്ടടിക്കുന്ന ഘടകം. ആദ്യാവസാനം ടീം ഒന്നാകെ അധ്വാനിച്ച് കളിക്കുന്നുണ്ട്. പക്ഷെ ഫലം ഗോളിന്റെ രൂപത്തില്‍ പിറക്കുന്നില്ല.  ഗോള്‍ ബാറിന് കീഴില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിക്കുന്ന അര്‍ഷ് ഷെയ്ഖ് തന്നെ ഇന്നും കളത്തിലിറങ്ങിയേക്കും.

സച്ചിന്‍ സുരേഷിന് പകരക്കാരനായി എത്തിയ അര്‍ഷ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി മാറി കഴിഞ്ഞു. ഗോവയ്‌ക്കെതിരെ ഗോള്‍ നേടിയ സങ്ക്യൂസി എഫിയോങ് തൊട്ടുപിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയിരുന്നു. പഞ്ചാബിന്റെ മുന്നേറ്റനിരയുടെ കുന്തമുനയായിരുന്ന ഈ താരത്തിന്റെ അഭാവം സന്ദര്‍ശകര്‍ക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. നാളെ ജയിക്കാന്‍ സാധിച്ചാല്‍ പഞ്ചാബിനെ കാത്തിരിക്കുന്നരത് പോയിന്റ് ടേബിളിലെ ആറോ അഞ്ചോ സ്ഥാനമാണ്. അതേ സമയം സ്വന്തം തട്ടകത്തില്‍ ഒരു ജയമെങ്കിലും നേടി ആരാധകര്‍ക്ക് അഭിമാനിക്കാനുള്ള വകതേടിയാണ് മഞ്ഞക്കുപ്പായക്കാര്‍ ഇറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  3 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  3 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  3 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  3 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  3 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  3 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  3 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  3 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  3 days ago