HOME
DETAILS
MAL
വാണിജ്യ മേഖലക്കുള്ള എൽപിജി വിഹിതം കൂട്ടി കേന്ദ്രം; വർധനവ് 20 ശതമാനം
March 21, 2026 | 2:23 PM
ഡൽഹി: മുൻഗണന മേഖലകൾക്കായുള്ള വാണിജ്യ എൽപിജി വിഹിതത്തിൽ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. മൊത്തത്തിലുള്ള വിഹിതം ഇതോടെ 50 ശതമാനായി ഉയരുകയും ചെയ്തു. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വ്യവസായ മേഖലയിലെ കാന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് എൽപിജി വിവിതം വർധിപ്പിച്ചത്.
സംസ്ഥാന സർക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്ഡിഡി കാന്റീനുകളും ഔട്ലെറ്റുകളും ഇതിൽ ഉൾപ്പെടും. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."