HOME
DETAILS

കണിവെക്കാന്‍ മാത്രമല്ല കണിക്കൊന്ന; തടികുറയ്ക്കാനും വയറുവേദനയ്ക്കും ഉത്തമം, ഔഷധഗുണങ്ങള്‍ ഇങ്ങനെ

  
Web Desk
March 22, 2026 | 10:56 AM

kanikkonna-health-benefits-weight-loss-stomach-pain-ayurvedic-uses

വിഷുക്കാലമിങ്ങെത്താറായി. ഇതിന്റെ വരവറിയിച്ച് നാട്ടിലും നഗരത്തിലും കണിക്കൊന്നികളും നേരത്തെ റെഡിയാണ്. കടുത്ത വേനലിലും കണ്ണിന് കുളിര്‍മേകി പൂത്തു നില്‍ക്കുന്ന ഈ മഞ്ഞപൂക്കള്‍ മലയാളിക്ക് സമൃദ്ധിയിലേക്കുള്ള കാഴ്ച്ച കൂടിയാണ്. ജലാശം മണ്ണില്‍ കുറയുമ്പോഴാണ് കൊന്നമരങ്ങള്‍ പൂക്കാറുള്ളത്. ജലാശം കുറയുമ്പോള്‍ ഫ്‌ളോറിജന്‍ ഉത്പാദനം വര്‍ധിക്കുകയും കൊന്ന പൂക്കുകയും ചെയ്യുന്നു. 

കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്നയെ വര്‍ഷത്തിലൊരിക്കലെ പൂത്തുകാണൂ എന്നിരിക്കെ ഇതിനെ കണി കാണാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുക എന്ന് വിചാരിക്കുന്നത് തെറ്റാണ്. 

ഫ്ളോറിജന്‍, ഗ്ലൈക്കോസൈഡ്സ്, ആന്ത്രാക്യുനിന്‍, ഫിസ്റ്റുലിക് ആസിഡ്, സെന്നോസൈഡ്സ്, മ്യൂസിലേജ്, പെക്ടിന്‍, ബീറ്റാസ്റ്റിറോള്‍, ഹെക്സാകോസനോള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയ കണിക്കൊന്ന ആയുര്‍വേദപ്രകാരം വാത, പിത്ത, കഫദോഷങ്ങള്‍ ബാലന്‍സ് ചെയ്യാന്‍ പറ്റിയ ഔഷധമായാണ് കണക്കാക്കപ്പെടുന്നത്. ശീതവീര്യമായ കണിക്കൊന്ന തൊലിപ്പുറത്തെ രോഗങ്ങളെ അകറ്റാന്‍ അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ചര്‍മ്മ സംരക്ഷണത്തിന് കണിക്കൊന്ന കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കണിക്കൊന്നയുടെ മരത്തിന്റെ തൊലി ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായം പലതരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ക്കും ഫലപ്രദമാണ്. ഇതിന്റെ എണ്ണ ഉണ്ടാക്കി പുരട്ടുന്നതും നല്ല ഫലം ചെയ്യും. 

വയറിന്റെ ആരോഗ്യത്തിനും കണിക്കൊന്ന ഉത്തമമാണ്. വയറുവേദനയ്ക്ക് കണിക്കൊന്നയുടെ കഷായം നല്ലതാണ്. ഇതിന്റെ കായയ്ക്കുളളിലെ കാമ്പെടുത്ത് കുരു നീക്കി പാലിലിട്ട് കാച്ചി കുടിയ്ക്കുന്നത് നല്ലതാണ്. വയറ്റിലെ അള്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കൂടിയാണ് ഇത്. ഇതിന്റെ പൂവ് ഇതിനായി ഉപയോഗിച്ചു വരുന്നു.

കൊന്നക്കുരു അമീബിയാസിസ് എന്ന രോഗത്തിന് മരുന്നാണ്. മലബന്ധം നീക്കാനും ഇതേറെ നല്ലതാണ്. കൂടാതെ തടി കുറയ്ക്കുന്നതിനും കണിക്കൊന്ന സഹായിക്കാറുണ്ട്. ഇതിന്റെ തളിരില മോരില്‍ അരച്ച് കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്. ഇതിന്റെ തോല്‍ ചതച്ച് പുരട്ടുന്നത് വേദനയുള്ള ഭാഗങ്ങളിലെ പരിഹാരത്തിനും നീരു പോകാനുമെല്ലാം ഏറെ നല്ലതാണ്.പൂവേ അരച്ചുകഴിച്ചാല്‍ പുളിച്ചുതികട്ടലിനും വയറിലെ അള്‍സര്‍ മാറാനും നല്ലതാണെന്നും പറയുന്നു. 

 

Cassia fistula, commonly known as kanikkonna, is not just used for decoration during festivals but also has several medicinal benefits. In traditional Ayurvedic practices, it is known to aid in weight management and help relieve stomach pain.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക ക്ഷാമം; സംസ്ഥാനത്ത് കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

Kerala
  •  5 hours ago
No Image

ഇറാന് നേരെ വ്യാപക മിസൈല്‍ ആക്രമണവുമായി ഇസ്‌റാഈല്‍; ആക്രമണം ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 

International
  •  5 hours ago
No Image

എത്ര വോട്ടുകൾ കിട്ടും? പിഴവില്ലാതെ ബൂത്തുതലത്തിൽ കണക്കെടുക്കാൻ സി.പി.എം

Kerala
  •  5 hours ago
No Image

രാജ്യത്തേക്ക് കൂടുതൽ എൽ.പി.ജി, എണ്ണ കപ്പലുകൾ എത്തിത്തുടങ്ങി

National
  •  5 hours ago
No Image

യു.എ.ഇയിൽ വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം | UAE Weather

uae
  •  6 hours ago
No Image

മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി, നാല് മലയാളികള്‍ മരിച്ചു; മരിച്ചത് കോഴിക്കോട്, മാഹി സ്വദേശികള്‍

Kerala
  •  6 hours ago
No Image

പശ്ചിമ ബംഗാൾ; മമതയുടെ '10 പ്രതിജ്ഞകൾ'

National
  •  7 hours ago
No Image

'ചില ജഡ്ജിമാർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തി' സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വൽ ഭൂയാൻ

National
  •  7 hours ago
No Image

ഡീൽ ആരോപണം; സി.പി.എം-ബി.ജെ.പി പ്രതിരോധത്തിൽ

Kerala
  •  7 hours ago
No Image

ഗൾഫ് സംഘർഷത്തിൽ ഖത്തർ മധ്യസ്ഥത വഹിക്കുന്നില്ല; റിപ്പോർട്ടുകൾ തള്ളി ഉന്നത ഉദ്യോഗസ്ഥൻ

qatar
  •  7 hours ago