ഫ്രിഡ്ജില്‍ ബോക്‌സിലാക്കിയ നിലയില്‍ ശിശുവിന്റെ ഭ്രൂണം; കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ പൊലിസ് നിരീക്ഷണത്തില്‍
കൊടുങ്ങല്ലൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളില്‍ മൂന്ന് മാസം പ്രായമുള്ള ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ബോക്‌സിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ ഭ്രൂണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവതിയെയും ഭര്‍ത്താവിനെയും പൊലിസ് ചോദ്യം ചെയ്തു വരുകയാണ്.
ഒരു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ മൂന്ന് മാസം മുമ്പാണ് ഈ ഫ്‌ലാറ്റില്‍ താമസമാരംഭിച്ചത്. യുവതി ഗര്‍ഭിണിയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ വയറുവേദനയെത്തുടര്‍ന്ന് ശുചിമുറിയില്‍ വച്ച് ഗര്‍ഭം അലസുകയായിരുന്നുവെന്നും ദമ്പതികള്‍ പൊലിസിനോട് പറഞ്ഞു.
ഭ്രൂണം നശിപ്പിച്ചു കളയാന്‍ തോന്നാത്തതിനാലും എന്തുചെയ്യണമെന്ന് അറിയാത്തതിനാലും മാനസികമായ ബുദ്ധിമുട്ട് മൂലമാണ് ബോക്‌സിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നുമാണ് ദമ്പതികളുടെ വിശദീകരണം. ദമ്പതികളുടെ മൊഴി പൊലിസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും ഇത് സ്വാഭാവികമായ ഗര്‍ഭഛിദ്രമാണോ അതോ മനപ്പൂര്‍വ്വം ചെയ്തതാണോ എന്നും അറിയാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് പൊലിസിന്റെ തീരുമാനം.
ഭ്രൂണം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കും.
അയല്‍വാസികളില്‍ നിന്നും കൂടുതല്‍ വിവരങ്ങളും ശേഖരിച്ചു വരുകയാണ്.
Police are investigating a young couple in Kodungallur after a three-month-old fetus was discovered stored in a box inside their apartment’s refrigerator, an act they claim was driven by emotional distress following a miscarriage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."