HOME
DETAILS

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്: കര്‍ശന നിര്‍ദേശവുമായി ജില്ലാ കലക്ടര്‍

  
March 24, 2026 | 3:01 AM

election campaigning district collector prohibits involvement of children

 

കോഴിക്കോട്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ പരിപാടികളിലും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളിലും കുട്ടികളെ യാതൊരു കാരണവശാലും പങ്കെടുപ്പിക്കരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

റാലികള്‍, തെരഞ്ഞെടുപ്പ് യോഗങ്ങള്‍, മുദ്രാവാക്യം വിളികള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് സംബന്ധമായ ലഘുലേഖകളോ പോസ്റ്ററുകളോ വിതരണം ചെയ്യുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണ്.

പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍ കുട്ടികളെ കൈകളിലെടുക്കുന്നതോ കുട്ടികളുമായി വാഹന റാലികളില്‍ പങ്കെടുക്കുന്നതോ അനുവദനീയമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ ധരിപ്പിക്കാനോ തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ പാടിക്കാനോ പ്രസംഗങ്ങള്‍ പറയിപ്പിക്കാനോ കുട്ടികളെ ഉപയോഗിക്കരുത്.

നിയമനടപടി നേരിടേണ്ടി വരും
കുട്ടികളെ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ബാലവേല നിരോധന നിയമം ഉള്‍പ്പെടെയുള്ള വിവിധ നിയമങ്ങളുടെ ലംഘനമാണെന്ന് കലക്ടര്‍ വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

 

Kozhikode District Collector Snehil Kumar Singh has issued a strict directive prohibiting the use of children in election rallies, poster distribution, and campaigning, stating that any violation will be treated as a breach of child labor laws.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചു; കുവൈത്തില്‍ ഏഴ് വൈദ്യുത ലൈനുകള്‍ക്ക് തകരാര്‍; ഭാഗികമായി വൈദ്യുതി തടസ്സം

Kuwait
  •  3 hours ago
No Image

ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ഇനി ജീവപര്യന്തം; കടുത്ത നടപടിയുമായി റെയിൽവേ

National
  •  3 hours ago
No Image

  ഫ്രിഡ്ജില്‍ ബോക്‌സിലാക്കിയ നിലയില്‍ ശിശുവിന്റെ ഭ്രൂണം; കൊടുങ്ങല്ലൂരില്‍ ദമ്പതികള്‍ പൊലിസ് നിരീക്ഷണത്തില്‍

Kerala
  •  3 hours ago
No Image

ആളിക്കത്തി 'ഡീൽ' മറുപടിയുമായി മുഖ്യമന്ത്രി, ആവർത്തിച്ച് സതീശൻ; ഏറ്റുപിടിച്ച് നേതാക്കൾ

Kerala
  •  3 hours ago
No Image

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

Kerala
  •  4 hours ago
No Image

തൂത്തൂകുടി ഇരട്ട കസ്റ്റഡി കൊലപാതകം; ഒന്‍പത് പൊലിസുകാരും കുറ്റക്കാര്‍ ! ശിക്ഷാവിധി 30ന്

National
  •  11 hours ago
No Image

പത്രിക സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 1202 സ്ഥാനാര്‍ഥികള്‍; സമര്‍പ്പിച്ചത് 2039 പത്രികകള്‍ 

Kerala
  •  12 hours ago
No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  12 hours ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  12 hours ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  13 hours ago