HOME
DETAILS

വായു മലിനീകരണം മുതൽ മൈക്രോപ്ലാസ്റ്റിക്സ് വരെ.. ക്യാൻസർ രോഗത്തിന്റെ വിവിധ കാരണങ്ങളും പ്രതിരോധത്തിനുള്ള വഴികളും

  
കെ. ഷബാസ് ഹാരിസ്
March 24, 2026 | 10:08 AM

an oncologists perspective on cancer risks

അർബുദരോഗ വിദഗ്ധനായ ഡോ. മിക്കായേൽ സെക്കറസ് (Mikkael Sekeres) വാഷിങ്ട്ടൻ പോസ്റ്റിൽ അർബുദം ഉണ്ടാകുന്നതെങ്ങനെ എന്നതിനെ കുറിച്ച് വിശദമായി തന്നെ ഒരു ലേഖനം എഴുതുകയുണ്ടായി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ക്യാൻസർ സാധ്യതകളെക്കുറിച്ച് നൽകുന്ന പ്രധാന വിവരങ്ങളാണ് ആ ലേഖനം നമ്മോട് പങ്കുവയ്ക്കുന്നത്. വായു മലിനീകരണം മുതൽ മൈക്രോപ്ലാസ്റ്റിക്സ് വരെ, നമ്മുടെ നിത്യജീവിതത്തിലെ വിവിധ ഘടകങ്ങൾ എങ്ങനെ രോഗസാധ്യത വർധിപ്പിക്കുന്നുവെന്ന് ഈ ലേഖനം വിശദീകരിക്കുന്നു. പാരമ്പര്യം, ജീവിതശൈലി എന്നിവയ്‌ക്കൊപ്പം തന്നെ നമ്മുടെ ചുറ്റുപാടുകളും ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. വായു, വെള്ളം, മണ്ണ് എന്നിവയിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ നമ്മുടെ കോശങ്ങളിലെ ഡി.എൻ.എ (DNA) ഘടനയെ തകർക്കാൻ ശേഷിയുള്ളവയാണെന്ന മുന്നറിയിപ്പും ഡോ. സെക്കറസ് നമുക്ക് തരുന്നുണ്ട്. 

വായു മലിനീകരണം
അന്താരാഷ്ട്ര ക്യാൻസർ ഗവേഷണ ഏജൻസിയുടെ (IARC) കണക്കുകൾ പ്രകാരം പുറത്തെ വായുവിലെ മലിനീകരണം മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കുന്ന പ്രധാന ഘടകമാണ്. വായുവിലെ സൂക്ഷ്മകണികകൾ (Particulate Matter) ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത 8 മുതൽ 9 ശതമാനം വരെ വർധിപ്പിക്കുന്നു. ആഗോളതലത്തിൽ സംഭവിക്കുന്ന ശ്വാസകോശ ക്യാൻസർ മരണങ്ങളിൽ 14 ശതമാനവും വായു മലിനീകരണം മൂലമാണെന്നാണ് കണക്കാക്കപ്പെടുന്നത്. തിരക്കേറിയ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇതിനുള്ള സാധ്യത കൂടുതലാണ്.

അസ്‌ബെസ്റ്റോസ് (Asbestos)
ശ്വാസകോശം, സ്വനപേടകം, അണ്ഡാശയം എന്നിവയിലെ ക്യാൻസറുമായി അസ്‌ബെസ്റ്റോസിന് അടുത്ത ബന്ധമുണ്ട്. അസ്‌ബെസ്റ്റോസ് നാരുകൾ ശ്വസിക്കുകയോ ഉള്ളിൽ ചെല്ലുകയോ ചെയ്യുമ്പോൾ അവ ശ്വാസകോശത്തിലോ കുടലിലോ തങ്ങിനിൽക്കുകയും കാലക്രമേണ വീക്കമുണ്ടാക്കുകയും (Inflammation) ചെയ്യുന്നു. ഇത് മെസോതെലിയോമ (Mesothelioma) എന്ന മാരകമായ ക്യാൻസറിലേക്ക് നയിക്കുന്നു. പുകവലിക്കുന്നവർക്ക് അസ്‌ബെസ്റ്റോസ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ വരാൻ പതിന്മടങ്ങ് സാധ്യതയുണ്ട്.

മൈക്രോപ്ലാസ്റ്റിക്സ് (Microplastics)
നമ്മുടെ ഭക്ഷണത്തിലും വെള്ളത്തിലും ഇന്ന് മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം വ്യാപകമാണ്. ഇവ പ്രധാനമായും രണ്ട് രീതിയിലാണ് രോഗസാധ്യത വർധിപ്പിക്കുന്നത്:
 1) പ്ലാസ്റ്റിക് കണികകളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) ഡി.എൻ.എയ്ക്ക് കേടുപാടുകൾ വരുത്തുന്നു.
 2) ഇവയിൽ കാണപ്പെടുന്ന 'ഫോറെവർ കെമിക്കൽസ്' (PFAS) ശരീരത്തിൽ അടിഞ്ഞുകൂടുകയും കിഡ്നി, സ്തനം, വൃഷണം എന്നിവയിലെ ക്യാൻസറുകൾക്ക് കാരണമാവുകയും ചെയ്യുന്നു.

റേഡൺ (Radon) വാതകം 
യുറേനിയത്തിന്റെ സ്വാഭാവിക ശോഷണം വഴി പുറത്തുവരുന്ന റേഡൺ വാതകം ശ്വാസകോശ ക്യാൻസറിനുള്ള രണ്ടാമത്തെ പ്രധാന കാരണമാണ്. തറയിലെ വിള്ളലുകളിലൂടെയും മറ്റും ഇത് വീടിനുള്ളിൽ കടക്കുന്നു. പുകവലിക്കാത്തവരിൽ കാണപ്പെടുന്ന ശ്വാസകോശ ക്യാൻസറിൽ റേഡൺ വലിയൊരു പങ്കുവഹിക്കുന്നു.

മറ്റു ഘടകങ്ങൾ 
ആധുനിക കാലത്തെ റേഡിയോ ഫ്രീക്വൻസി റേഡിയേഷൻ (മൊബൈൽ ടവറുകൾ, സ്മാർട്ട് ഫോണുകൾ) ക്യാൻസറിന് കാരണമാണെന്ന അഭിപ്രായവും ഡോ. സെക്കറസ് മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ, മൊബൈൽ ടവറുകളിലെ റേഡിയോ ഫ്രീക്വൻസികൾ അപകടകാരികൾ അല്ലെന്ന പഠന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. സംസ്കരിച്ച മാംസം (Processed Meat), മദ്യം എന്നിവയും ക്യാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വായു മലിനീകരണം കുറഞ്ഞ ഇടങ്ങളിൽ താമസിക്കുക, ഗുണനിലവാരമുള്ള വെള്ളം കുടിക്കുക, കൃത്യമായ ഇടവേളകളിൽ ക്യാൻസർ സ്ക്രീനിങ് നടത്തുക എന്നിവയിലൂടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
നമ്മുടെ നിയന്ത്രണത്തിന് അതീതമായ പല ഘടകങ്ങളും പരിസ്ഥിതിയിലുണ്ടെങ്കിലും, അവയെക്കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് രോഗപ്രതിരോധത്തിനുള്ള ആദ്യത്തെ ചുവടുവയ്പ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിര്‍ദ്ദേശങ്ങളല്ല, ഭരണപരാജയത്തിന്റെ തെളിവ്; മോദിയുടെ ആഹ്വാനങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

National
  •  3 days ago
No Image

ഹന്റാ വൈറസ്: ക്രൂയിസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതര്‍, രോഗലക്ഷണങ്ങളില്ല

International
  •  3 days ago
No Image

കേരളത്തിൽ വി.ഡി. സതീശൻ തരംഗം; എംഎൽഎമാരുടെ പിന്തുണയല്ല, ജനപിന്തുണ നോക്കണമെന്ന് ഹൈക്കമാൻഡിന്  പ്രത്യേക ഏജൻസി റിപ്പോർട്ട്

Kerala
  •  3 days ago
No Image

കെപിസിസി അധ്യക്ഷസ്ഥാനത്തിനായി വടംവലി: കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി

National
  •  3 days ago
No Image

'സി.സി.ടി.വി ചതിക്കുമെന്ന് കരുതിയില്ല'; കെ.സി വേണുഗോപാലിന്റെ പേരില്‍ ഫഌക്‌സ് വെച്ച സി.പി.എമ്മുകാരന്റെ സന്ദേശം പുറത്ത്

Kerala
  •  3 days ago
No Image

'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ'; കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ 'കുളത്തൂർ സഖാക്കൾ' എന്ന പേരിൽ ഫ്ലെക്സ്

Kerala
  •  3 days ago
No Image

ബഹ്‌റൈനിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

bahrain
  •  3 days ago
No Image

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് കാവലായി മകന്‍; മാങ്ങാനത്ത് പുറംലോകമറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം

Kerala
  •  3 days ago
No Image

ചൂടിന് ആശ്വാസം;  സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളില്‍ ശക്തമാവും;  ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട് 

Environment
  •  3 days ago
No Image

ടിക്കറ്റിനത്തിൽ വരുമാനം കുതിച്ചുയർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ; സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്‌റ്റേഷൻ

Kerala
  •  3 days ago

No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  4 days ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  4 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  4 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  4 days ago