HOME
DETAILS

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക മാറ്റിവച്ചു; ആസ്തി വിവരങ്ങള്‍ മറച്ചു വെച്ചു എന്ന യു.ഡി.എഫ് പരാതിയെ തുടര്‍ന്ന് 

  
Web Desk
March 24, 2026 | 8:00 AM

rajeev chandrasekhar nomination put on hold after udf alleges asset concealment

തിരുവനന്തപുരം: ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചു എന്ന പരാതിക്ക് പിന്നാലെ ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക മാറ്റിവച്ചു. പരാതിയെ തുടര്‍ന്ന് നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന താല്‍ക്കാലികമായി മാറ്റിവെക്കുകയായിരുന്നു. നേമം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖര്‍. അവസാനം പരിഗണിക്കാമെന്നാണ് റിട്ടേണിങ് ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ആസ്തി വിവരങ്ങള്‍ മറച്ചുവെച്ചെന്നാണ് യു.ഡി.എഫ് പരാതി.

രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടികളുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. ബെംഗളൂരുവിലെ കോറമംഗലയിലുള്ള 49,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ആഡംബര വസതിയുടെ വിവരം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം.

ബെംഗളൂരുവിലെ ഏറ്റവും വിലയേറിയ പ്രദേശമായ കോറമംഗലയില്‍ ഒന്നര ഏക്കറോളം വരുന്ന ഭൂമിയിലാണ് ഈ വസതിയെന്ന് കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ ചൂണ്ടിക്കാട്ടി. ചതുരശ്രയടിക്ക് 35,000 രൂപ മുതല്‍ 50,000 രൂപ വരെ വിലയുള്ള ഈ ഭൂമിക്ക് മാത്രം ഏകദേശം 200 കോടി രൂപ വിലവരും. ഈ മാസം 17-ന് ഈ വസ്തുവിന്റെ നികുതി അടച്ച രേഖകളും ഇതിന്റെ ലിങ്കും കോണ്‍ഗ്രസ് തെളിവായി പങ്കുവെച്ചിട്ടുണ്ട്. 

2024ലെ സത്യവാങ്മൂലത്തില്‍ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ കമ്മീഷന്‍ ഇടപെടണമെന്നും നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ നേമത്ത് നേരത്തെ തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍ പ്രചാരണം തുടങ്ങിയിരുന്നു. 2016ല്‍ വിജയിച്ച മണ്ഡലം 2021ല്‍ ബി.ജെ.പിക്ക് നഷ്ടമായിരുന്നു.

the nomination of rajeev chandrasekhar has been kept pending following a complaint by united democratic front alleging concealment of asset details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  5 days ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  5 days ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  5 days ago
No Image

പരമോന്നത നേതാവ് മുജ്തബ ഖാംനഈ സുരക്ഷിതൻ; കൊല്ലപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ്

International
  •  5 days ago
No Image

മുസ്‌ലിം കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടർ നിഷേധിക്കുന്നു; ഡൽഹിയിൽ ഏജൻസിക്ക് മുന്നിൽ വൻ പ്രതിഷേധം

National
  •  5 days ago
No Image

കുവൈത്തിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ഏഴ് വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി യുഎഇയിൽ പിടിയിൽ

uae
  •  5 days ago
No Image

ഇസ്റാഈലോ അതോ അമേരിക്കയോ? ബഹിഷ്‌കരണം മറികടക്കാൻ ഇസ്റാഈലി ടെക് കമ്പനികൾ വേഷം മാറുന്നതായി ഡിജിറ്റൽ തെളിവുകൾ

International
  •  5 days ago
No Image

ദുബൈയിലെ തീപിടിത്തം: വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്; അൽ ഖബൈസിയിലെ ഗോഡൗണിലെ തീ നിയന്ത്രണവിധേയമാക്കി

uae
  •  5 days ago
No Image

അദാനിയുമായി ബന്ധം ആരോപിച്ച് വി.ഡി. സതീശനെതിരെ കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ ബാനർ; ഫ്ലെക്സിൽ കരിഓയിൽ പ്രയോഗം

Kerala
  •  5 days ago