നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ചു; പാലക്കാട് അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: മുണ്ടൂര്‍- ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ സ്‌കൂള്‍ അധ്യാപിക മരിച്ചു. കുന്തളശ്ശേരി യു.പി സ്‌കൂള്‍ അധ്യാപികയായ സുശീല(50) ആണ് മരിച്ചത്. കോങ്ങാട് മാഞ്ചേരിക്കാവ് പാതയില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും തുടര്‍ന്ന് സുശീല സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.
കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിയുകയും സുശീലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ബൈക്ക് യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാര്‍ വാഹനങ്ങളില്‍ ഇടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
A 50-year-old school teacher, Susheela, lost her life in Palakkad after a speeding car lost control and rammed into a bike and an auto-rickshaw on the Mundur-Cherpulassery state highway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."