HOME
DETAILS

പോക്സോ കേസും ക്രിമിനൽ വിവാദങ്ങളും; 5 കോടിക്ക് നിലനിർത്തിയ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി ആർസിബി

  
Web Desk
March 24, 2026 | 8:55 AM

rcb drops yash dayal over pocso case and criminal allegations

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കമുള്ള അതീവ ഗുരുതരമായ ക്രിമിനൽ കേസുകളിൽ അന്വേഷണം നേരിടുന്ന പേസർ യാഷ് ദയാലിനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി). താരത്തിന് ഇത്തവണ ടീമിനൊപ്പം ചേരാനാകില്ലെന്ന് ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 5 കോടി രൂപയ്ക്ക് ടീം നിലനിർത്തിയ താരത്തെയാണ് വിവാദങ്ങൾക്കൊടുവിൽ മാനേജ്മെന്റിന് കൈവിടേണ്ടി വന്നത്.

പരിശീലന ക്യാമ്പിൽ നിന്ന് വിട്ടുനിന്നു

മാർച്ച് 18-ന് ആരംഭിച്ച ആർസിബിയുടെ പരിശീലന ക്യാമ്പിൽ യാഷ് ദയാൽ എത്തിയിരുന്നില്ല. താരം നിലവിൽ ടീമുമായി കരാറിലുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ ഈ സീസണിൽ കളിക്കില്ലെന്നാണ് മോ ബോബറ്റ് ക്രിക്ബസിനോട് പ്രതികരിച്ചത്. എന്നാൽ, താരത്തിനെതിരെയുള്ള പോക്സോ കേസും മറ്റ് ലൈംഗികാതിക്രമ പരാതികളുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകൾ.

കുരുക്കായി ഗുരുതരമായ കേസുകൾ

ഉത്തർപ്രദേശിലെ ഗാസിയാബാദിലും ജയ്പൂരിലുമായി രണ്ട് എഫ്‌ഐആറുകളാണ് ദയാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോക്സോ കേസ്: 2023-നും 2024 ഏപ്രിലിനും ഇടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചു എന്ന പരാതിയിൽ ജയ്പൂരിലെ സാംഗനീർ സദർ പൊലിസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ലൈംഗികാതിക്രമം: ഭാരതീയ ന്യായ സംഹിത സെക്ഷൻ 69 പ്രകാരം ലൈംഗികാതിക്രമത്തിന് ഗാസിയാബാദിലും താരത്തിനെതിരെ കേസുണ്ട്.

ഗുരുതരമായ ഈ ആരോപണങ്ങളെത്തുടർന്ന് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ തന്നെ താരത്തെ ആഭ്യന്തര മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ മുതൽ താരത്തെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് അസോസിയേഷൻ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

മാനേജ്‌മെന്റിനെതിരെ ആരാധക പ്രതിഷേധം

ക്രിമിനൽ കേസുകൾ നിലനിൽക്കെ തന്നെ 5 കോടി രൂപ മുടക്കി യാഷ് ദയാലിനെ നിലനിർത്താനുള്ള ആർസിബി മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു. ടീമിന്റെ ഔദ്യോഗിക ചിത്രങ്ങളിലോ വീഡിയോകളിലോ താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതിനിടെ താരത്തിന്റെ വിവാഹ ചിത്രങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ക്രിക്കറ്റ് മൈതാനത്തുനിന്ന് ദയാൽ പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.

അന്വേഷണം നേരിടുന്ന ഘട്ടത്തിൽ താരത്തെ ടീമിൽ ഉൾപ്പെടുത്തുന്നത് ക്ലബ്ബിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് ആർസിബിയുടെ പുതിയ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 ദിവസത്തിനകം യുദ്ധം അവസാനിക്കണം; പുതിയ 14 ഇന നിർദേശങ്ങളുമായി ഇറാൻ

International
  •  11 days ago
No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  11 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  11 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  11 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  11 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  11 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  11 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  11 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  11 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  11 days ago