HOME
DETAILS

രാജ്യത്ത് കസ്റ്റഡി മരണങ്ങൾ ഉയരുന്നു; 2026ൽ ഇതുവരെ 170 മരണങ്ങൾ; കേരളത്തിൽ മൂന്ന് മരണം, ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

  
March 25, 2026 | 6:10 AM

indias police custody deaths rise 170 reported in 3 months

ന്യൂഡൽഹി: രാജ്യത്തെ പൊലിസ് ലോക്കപ്പുകളും ജയിലുകളും കൊലയറകളാകുന്നു എന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2026 ജനുവരി ഒന്ന് മുതൽ മാർച്ച് 15 വരെയുള്ള കാലയളവിൽ മാത്രം 170 കസ്റ്റഡി മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 140 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ ഏറ്റവുമധികം മരണങ്ങൾ നടന്നത് ബീഹാറിലാണ് (19). തൊട്ടുപിന്നാലെ രാജസ്ഥാനും (18), ഉത്തർപ്രദേശും (15) ഉണ്ട്. അതേസമയം, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിൽ 14 വീതം കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ കേരളത്തിലും 3 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിരുന്നു. 2021-22ൽ 176 ആയിരുന്ന മരണസംഖ്യ 2023-24ൽ 157 ആയി കുറഞ്ഞെങ്കിലും, 2026 ആദ്യ മാസങ്ങളിൽ തന്നെ കണക്കുകൾ കുത്തനെ ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. 

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും, സംസ്ഥാന പൊലിസ് വിഭാഗങ്ങളുടെയും പക്കലുള്ള വിവരങ്ങൾ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

A recent report by the Ministry of Home Affairs reveals a disturbing trend of increasing custodial deaths in India, with 170 reported between January 1 and March 15, 2026, compared to 140 in the same period last year. The data, presented by Minister of State for Home Nityanand Rai, highlights concerns about police accountability and human rights violations ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  11 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  11 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  11 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  11 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  11 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  11 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  11 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  11 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  11 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  11 days ago