HOME
DETAILS

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

  
July 16, 2026 | 5:40 AM

Headmaster appointments frozen functioning of government schools in crisis

തിരുവനന്തപുരം: സംസ്ഥാനത്തെ 248 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രധാനാധ്യാപകരില്ലാത്തത് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഹെഡ്മാസ്റ്റര്‍ നിയമനം വൈകുന്നതിനാല്‍ സ്‌കൂളുകളുടെ ദൈനംദിന ഭരണഅക്കാദമിക് പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരിക്കുകയാണ്. കൃത്യസമയത്ത് നടത്തേണ്ട പ്രമോഷന്‍ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ സ്ഥിതിക്ക് കാരണമെന്ന് വിമര്‍ശനം ഉയരുന്നു.

ഹെഡ്മാസ്റ്റര്‍ നിയമനത്തിനുള്ള പ്രമോഷന്‍ നടപടികള്‍ നിലച്ചതോടെ പുതിയ അധ്യാപക നിയമനങ്ങളും അവതാളത്തിലായി. ഹെഡ്മാസ്റ്റര്‍ തസ്തികയ്ക്ക് തുല്യമായ അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസര്‍  തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും ഇതോടെ തടസപ്പെട്ടു. സീനിയര്‍ അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്ററായോ എഇഒയായോ സ്ഥാനക്കയറ്റം ലഭിച്ചാല്‍ മാത്രമാണ് താഴെത്തട്ടിലെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയുക. അതിനാല്‍ നിലവിലെ കാലതാമസം നിയമന സംവിധാനത്തെ ആകെ ബാധിക്കുകയാണെന്നാണ് ആക്ഷേപം.

ഏറ്റവും കൂടുതല്‍ ഹെഡ്മാസ്റ്റര്‍ ഒഴിവുള്ളത് എറണാകുളം ജില്ലയിലാണ്. ഇവിടെ 38 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. ഇടുക്കിയില്‍ 37, കാസര്‍കോട് 29, കോട്ടയം 25, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളില്‍ 19 വീതം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ 17 വീതം, പാലക്കാട് 15, വയനാട്, പത്തനംതിട്ട ജില്ലകളില്‍ 11 വീതം, കൊല്ലം 7, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

പ്രധാനാധ്യാപകരില്ലാത്തതിനാല്‍ സ്‌കൂളുകളിലെ ഭരണപരമായ തീരുമാനങ്ങള്‍, അധ്യയന പ്രവര്‍ത്തനങ്ങളുടെ ഏകോപനം, ഓഫീസ് നടപടികള്‍ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുകയാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, എയ്ഡഡ് സ്‌കൂളുകളില്‍ പ്രമോഷനും നിയമനവും കൃത്യസമയത്ത് നടക്കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രം നിയമന നടപടികള്‍ വൈകുന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചിട്ടും ഒഴിവുകള്‍ നികത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കാത്തതില്‍ അധ്യാപകരും രക്ഷിതാക്കളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഹെഡ്മാസ്റ്റര്‍ നിയമന നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് വിവിധ അധ്യാപക സംഘടനകളുടെ ആവശ്യം.

The lack of headmasters in 248 government schools in the state has put the education sector in a crisis. Daily administrative and academic functions in schools have been thrown off track due to delays in appointing headmasters. Critics say the General Education Department is to blame, for delaying timely promotion procedures that led to this situation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 hours ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 hours ago
No Image

കാസര്‍കോട് തീരത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം മുന്‍പ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതെന്ന് സ്ഥിരീകരണം; ദുരൂഹതയേറുന്നു

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 hours ago
No Image

വിജയാഘോഷത്തിനിടെ ഫോക്‌ലാൻഡ്സ് ബാനർ പ്രദർശിപ്പിച്ചു; അർജന്റീനൻ താരങ്ങൾക്ക് വിലക്കിന് സാധ്യത

Football
  •  3 hours ago
No Image

സഊദിയില്‍ സോഷ്യല്‍ മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നതിന് വിലക്ക്; ഷെയര്‍ ചെയ്യാനും പാടില്ല

Saudi-arabia
  •  3 hours ago
No Image

വെറും 12% പന്തടക്കം! അർജന്റീനയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് കളി മറന്ന ആ 13 മിനിറ്റുകൾ; ആരും പ്രതീക്ഷിക്കാത്ത വമ്പൻ തിരിച്ചടി!

Football
  •  3 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് താല്ക്കാലിക ആശ്വാസം; സെക്കിയില്‍ നിന്ന് 200 മെഗാവാട്ട് വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് അനുമതി

Kerala
  •  3 hours ago
No Image

ജിദ്ദയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ ഓഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തില്‍

Saudi-arabia
  •  4 hours ago
No Image

ബഹ്‌റൈനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

bahrain
  •  4 hours ago