HOME
DETAILS

എൽ.പി.ജി പ്രതിസന്ധി; വിതരണം ഇനി മുൻ​ഗണന ക്രമത്തിൽ; ഹോട്ടലുകൾക്ക് 40 ശതമാനം ആശുപത്രി, സ്കൂൾ-കോളജുകൾക്ക് 100 ശതമാനം 

  
March 25, 2026 | 6:26 PM

lpg distribution will now be on a priority basis

തിരുവനന്തപുരം: എൽ.പി.ജി വിതരണത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ വിതരണവുമായി ബന്ധപ്പെട്ട മുൻ​ഗണന നടപടികൾ ഏകോപിപ്പിച്ച് സർക്കാർ. പാചകവാതക വിതരണത്തിന് ആവശ്യമായ നിർദേശങ്ങൾ നൽകാനും പദ്ധതി നടത്തിപ്പിനുമായി സംസ്ഥാന ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. മുൻ​ഗണന-അർധ മുൻ​ഗണന വിഭാ​ഗം എന്നിങ്ങനെ തിരിച്ചാണ് വിതരണം നടപ്പിലാക്കുക. 

ഹോട്ടൽ ഉൾപ്പെടെ അർധ-മുൻഗണന മേഖലകൾക്ക് പാചക വാതകം ആവശ്യകതയുടെ 40 ശതമാനം ലഭ്യമാക്കും. ആശുപത്രി, അംഗൻവാടി, സ്കൂൾ അടക്കം മുൻഗണന വിഭാഗത്തിന് ആവശ്യകതയുടെ 100 ശതമാനവും ലഭ്യമാക്കാനാണ് തീരുമാനം. 

ആശുപത്രികൾ, അംഗൻവാടി അടക്കം സ്കൂളുകൾ, ശ്മശാനം, വ്യവസായ കാന്റീൻ, സ്‌കൂൾ-കോളജ് ഹോസ്റ്റൽ, സമൂഹ അടുക്കള / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനം / അനാഥാലയം എന്നിവയാണ് മുൻഗണന വിഭാഗത്തിൽ. അർധ മുൻഗണന വിഭാഗത്തിലെ ഹോട്ടൽ, റസ്റ്റോറൻറ്, കാന്റീൻ, ഭക്ഷ്യസംസ്കരണ യൂനിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചൻ, അതിഥി തൊഴിലാളികൾക്കുള്ള അഞ്ച് കിലോ എൽ.പി.ജി തുടങ്ങിയ മേഖലകൾക്കാണ് പ്രത്യേക ഇളവ് നൽകി യഥാർഥ ആവശ്യകതയുടെ 40 ശതമാനം ലഭ്യമാക്കുക. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിനെ പ്രവർത്തനങ്ങളുടെ നോഡൽ വകുപ്പായും ഉപഭോക്‍തൃകാര്യ കമീഷണറെ സ്റ്റേറ്റ് നോഡൽ ഓഫിസറായും നിയമിച്ചു.

cooking gas supply will be provided at 40% of the requirement for semi-priority sectors including hotels. the decision also ensures 100% supply for priority sectors such as hospitals, anganwadis, and schools.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  8 days ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  8 days ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  8 days ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  8 days ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  8 days ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  8 days ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  8 days ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  8 days ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  8 days ago