HOME
DETAILS

ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെന്ന് വയോധിക; പൊലിസ് നോക്കിയപ്പോള്‍ പണം അടുക്കളയില്‍..!

  
March 26, 2026 | 2:51 AM

elderly womans claim of 10 lakh robbery by auto driver turns out to be a hoax as police find the money hidden in her house

 

തിരുവനന്തപുരം: ഓട്ടോ ഡ്രൈവര്‍ പണം തട്ടിയെടുത്ത് വഴിയില്‍ തള്ളിയെന്ന വയോധികയുടെ പരാതി വ്യാജമെന്ന് തെളിഞ്ഞു. ആര്യനാട് ആധാരമെഴുത്ത് ഓഫിസ് നടത്തുന്ന ഓമനയമ്മ (60) ആണ് പത്തുലക്ഷം രൂപയുടെ തട്ടിപ്പ് നാടകവുമായി പൊലിസിനെ വട്ടംകറക്കിയത്. ഒടുവില്‍ പൊലിസ് നടത്തിയ തന്ത്രപരമായ നീക്കത്തില്‍ വീടിന്റെ അടുക്കളയില്‍ നിന്നും ഓഫിസില്‍ നിന്നുമായി മുഴുവന്‍ പണവും കണ്ടെടുത്തു.

ബുധനാഴ്ച രാവിലെ 11.30ഓടെ വെള്ളനാട്ടാണ് സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന 10 ലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്നും തന്നെ മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയെന്നുമായിരുന്നു ഓമനയമ്മ നാട്ടുകാരോടും പൊലിസിനോടും പറഞ്ഞത്. റോഡരികില്‍ അവശയായി കിടന്ന ഇവരെ പൊലിസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവം ഗൗരവമായെടുത്ത പൊലിസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഓമനയമ്മ പറഞ്ഞ റൂട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പൊലിസിന് ചില സംശയങ്ങള്‍ തോന്നി. ഡ്രൈവര്‍ ആക്രമിച്ചെന്നോ ഓട്ടോയില്‍ നിന്ന് തള്ളിയിട്ടെന്നോ ഉള്ളതിന് യാതൊരു തെളിവുകളും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നില്ല. മൊഴികളിലെ വൈരുദ്ധ്യവും പൊലിസിനെ ചിന്തിപ്പിച്ചു.

ചോദ്യം ചെയ്യല്‍ മുറുകിയതോടെ ഓമനയമ്മയുടെ പ്രതിരോധം തകര്‍ന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പണം ആരും കൊണ്ടുപോയിട്ടില്ലെന്നും താന്‍ തന്നെ ഒളിപ്പിച്ചു വച്ചതാണെന്നും അവര്‍ സമ്മതിച്ചു.

ആറു ലക്ഷം രൂപ സ്വന്തം വീടിന്റെ അടുക്കളയിലാണ് ഒളിപ്പിച്ചത്. നാല് ലക്ഷം രൂപ ആധാരമെഴുത്ത് ഓഫീസിലും സൂക്ഷിച്ചു. പണം പൊലിസ് സുരക്ഷിതമായി കണ്ടെടുത്തു. എന്തിനാണ് ഇത്തരമൊരു വ്യാജ പരാതി നല്‍കിയതെന്ന കാര്യത്തില്‍ പൊലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. സംഭവത്തില്‍ ആര്യനാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 

A 60-year-old woman from Aryanad, Thiruvananthapuram, who claimed an auto-rickshaw driver robbed her of ₹10 lakh and pushed her out of the vehicle, was caught by the police after they discovered she had staged the entire incident and hidden the cash in her kitchen and office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാള്‍ പ്രമാണിച്ച് 382 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്

oman
  •  7 days ago
No Image

ഈദ് ആഘോഷങ്ങള്‍ക്ക് ഖത്തര്‍ സജ്ജം; 733 കേന്ദ്രങ്ങളില്‍ ബലിപെരുന്നാള്‍ നിസ്‌കാരം

qatar
  •  7 days ago
No Image

2026 ഐ.പി.എല്ലിൽ തകർന്നത് ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ്; വിശ്വസിക്കാൻ കഴിയാതെ ക്രിക്കറ്റ് ലോകം!

Cricket
  •  7 days ago
No Image

വന്യജീവി കടത്തിനെതിരെ മുന്നറിയിപ്പുമായി യുഎഇ സർക്കാർ; പിടിക്കപ്പെട്ടാൽ 15 വർഷം വരെ തടവും 20 ലക്ഷം ദിർഹം പിഴയും

uae
  •  7 days ago
No Image

അമേരിക്ക - ഇറാന്‍ ചര്‍ച്ച ; 12 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്ത തള്ളി ഖത്തര്‍

qatar
  •  7 days ago
No Image

ഫുട്ബോൾ പ്രേമികൾക്ക് ഇതിലും വലിയ ആവേശം വേറെയില്ല! ലോകകപ്പ് വാതിൽ തുറന്ന ചരിത്ര ഗോൾ കറൻസിയിലാക്കി സ്കോട്ട്‌ലൻഡിന്റെ മാസ്സ് മറുപടി

Football
  •  7 days ago
No Image

മുഖ്യമന്ത്രി വിഭാഗീയത സൃഷ്ടിക്കരുത്: നാഷണല്‍ ലീഗ്

Kerala
  •  7 days ago
No Image

അബ്ദുറഹീമിന്റെ മോചന ഉത്തരവിൽ ഒപ്പുവെച്ചു; നാട്ടിലേക്കുള്ള മടക്കം ഉടൻ, എക്സിറ്റ് വിസ നടപടികൾ പൂർത്തിയായി

Saudi-arabia
  •  7 days ago
No Image

168 ജീവൻരക്ഷാ മരുന്നുകളുടെ വില 60 ശതമാനം വരെ കുറച്ച് യുഎഇ; പുതുക്കിയ നിരക്കുകൾ മെയ് 30 മുതൽ പ്രാബല്യത്തിൽ

uae
  •  7 days ago
No Image

പരാതിക്കാരി മൊഴിമാറ്റി;  ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു

Kerala
  •  7 days ago