HOME
DETAILS

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം

  
May 26, 2026 | 10:57 AM

alappuzha-rescue-operation-court-verdict-on-gunmens-anticipatory-bail-slams-sit

ആലപ്പുഴ:നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരെ മര്‍ദ്ദിച്ച കേസില്‍  ഗണ്‍മാന്‍മാരായ അനിലിന്റെയും സന്ദീപിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീര്‍പ്പാക്കി. പ്രതികള്‍ക്കെതിരെ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹരജി ജഡ്ജി ഹണി എം വര്‍ഗീസ് തീര്‍പ്പാക്കിയത്. 

അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണമല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.ഐ.ടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. നിലവിലുള്ളത് നേരത്തെ ഉള്ള ജാമ്യം ലഭിക്കുന്ന കുറ്റം മാത്രമാണ്. അതുകൊണ്ട് എങ്ങനെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുമെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിഎസ്.ഐ.ടി റിപ്പോര്‍ട്ട് സംസ്ഥാന പൊലിസ് മേധാവിക്ക് കഴിഞ്ഞദിവസം സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് ഗണ്‍മാന്മാരേയും മൂന്നു പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സുരക്ഷാഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ വകുപ്പുതല നടപടി വേണമെന്നാണ് എസ്.ഐ.ടി ശിപാര്‍ശ.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്ര ആലപ്പുഴയില്‍ എത്തിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഈ സമയം ഗണ്‍മാന്‍മാരായ അനില്‍ കുമാറും, സന്ദീപ് ദാസും ചേര്‍ന്ന് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗണ്‍മാന്‍മാരുടെ വാദം. ഇതില്‍ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ കേസെടുത്തത്.

 

A court has delivered its verdict on the anticipatory bail pleas filed by gunmen involved in the controversial “rescue operation” case in Alappuzha. While considering the pleas, the court reportedly criticised the Special Investigation Team (SIT) over aspects of the investigation and handling of the case. The incident had generated significant public and political attention in Kerala, with further legal proceedings expected to continue.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മറഡോണയെ മറികടന്ന് മെസി, ലോക റെക്കോർഡ്'; സമ്മര്‍ദത്തിലും ​ഗോളടിച്ചും, അടിപ്പിച്ചും ത്രില്ലടിപ്പിച്ച് മെസി

Football
  •  3 days ago
No Image

ഗര്‍ഭിണിയെ മാറ്റാന്‍ പറഞ്ഞതിന് ക്രൂരത; വനിത ഡോക്ടറെയടക്കം തല്ലിച്ചതച്ച് ശിവസേന നേതാവ്; 23 സെക്കന്‍ഡില്‍ 13 പ്രാവശ്യം അടിച്ചു -സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

അയ്യ് ,അയ്യ് അയ്യരേ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; ഇംഗ്ലണ്ടിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ

Cricket
  •  3 days ago
No Image

വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

Kerala
  •  3 days ago
No Image

അര്‍ഹിച്ച പ്രമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ലെന്ന് വി.എ അരുണ്‍കുമാര്‍; ഐഎച്ച്ആര്‍ഡി പടിയിറക്കത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 days ago
No Image

എല്‍.പി.എസ്.ടി: 15 മാസമായിട്ടും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനമില്ല, പ്രതിഷേധം

Kerala
  •  3 days ago
No Image

ആസൂത്രണ ബോര്‍ഡിലെ പി.എസ്.സി പരീക്ഷ: മൂല്യനിര്‍ണയം നടത്തിയത് പ്രോട്ടോകോള്‍ അട്ടിമറിച്ച്

Kerala
  •  3 days ago
No Image

ലോകകപ്പിൽ ‘ഹാട്രിക്’ പിഴവ്; നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമനായി മെസി

Football
  •  3 days ago
No Image

ഇ 20 ഇന്ധനം: പഴയ വാഹനങ്ങളിലെ റബ്ബര്‍ ഭാഗങ്ങള്‍ക്ക് തേയ്മാന സാധ്യതയെന്ന് എആര്‍എഐ പഠനം

Kerala
  •  3 days ago
No Image

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

Kerala
  •  3 days ago