HOME
DETAILS

പരാതിക്കാരി മൊഴിമാറ്റി;  ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതേവിട്ടു

  
May 26, 2026 | 11:44 AM

eldhose-kunnappilly-acquitted-in-rape-case-after-complainant-changes-statemen

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കോടതിയില്‍ പരാതിക്കാരി ഉള്‍പ്പെടെ 4 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. 

എല്‍ദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് നെയ്യാറ്റിന്‍കര കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ യുവതി വ്യക്തമാക്കിയത്. മൊഴി നല്‍കുന്നതിനിടെ പരാതിക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 

വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേസില്‍ അതിജീവിതയുടെ ഈ മൊഴിമാറ്റം നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. കേസിന്റെ തുടര്‍നടപടികള്‍ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്.

വര്‍ഷങ്ങളായുണ്ടായിരുന്ന സൗഹൃദം മുതലെടുത്ത്, തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയെ പല സ്ഥലങ്ങളില്‍ വച്ച് മൂന്ന് തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഈ പീഡനവിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിന്‍ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. കേസില്‍ എല്‍ദോസിന്റെ രണ്ട് സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്.

2022 സെപ്റ്റംബര്‍ 14ന് കോവളത്ത് പൊതുസ്ഥലത്ത് വെച്ച് എം.എല്‍.എയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ടാഴ്ചയ്ക്ക് ശേഷം ഈ സംഭവവുമായി ബന്ധപ്പെട്ട് യുവതി പൊലിസില്‍ പരാതി നല്‍കിയതോടെയാണ് വിഷയം വലിയ വിവാദമായത്. എല്‍ദോസ് കുന്നപ്പിള്ളി മദ്യപിച്ച് തന്റെ വീട്ടിലെത്തി ഉപദ്രവിച്ചെന്നും, പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്ക് കൊണ്ടുപോയി കുന്നിന്‍ മുകളില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നുമായിരുന്നു യുവതിയുടെ ആദ്യ പരാതി. കൂടാതെ വിവാഹ വാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചതായും യുവതി അന്ന് മൊഴി നല്‍കിയിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിക്ക് പിന്നീട് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാലാണ് അന്ന് അറസ്റ്റ് ഒഴിവായത്. ഇപ്പോള്‍ കേസ് കോടതിയില്‍ വിചാരണയ്ക്ക് എത്തിയപ്പോള്‍, എല്‍ദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് പൂര്‍ണമായി മൊഴി മാറ്റിയിരിക്കുകയാണ് പരാതിക്കാരി. 

പീഡനക്കേസ് നിലവിലുണ്ടായിരുന്നതിനാല്‍ സിറ്റിങ് എം.എ.എയായിരുന്ന എല്‍ദോസിന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക പ്രതിസന്ധികൾ നേരിട്ടേക്കാം, എന്നാൽ ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ തക്കവണ്ണമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നത്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  4 hours ago
No Image

പ്രതിഷേധിക്കാന്‍ ആളില്ല!; കോട്ടയത്ത് എസ്.എഫ്.ഐ മാര്‍ച്ച് മാറ്റി

Kerala
  •  4 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി, എസ്.ഐ.ടിക്ക് വിമര്‍ശനം

Kerala
  •  5 hours ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ഹരിയാനയിലെ അഭിഭാഷകന്‍

National
  •  5 hours ago
No Image

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97  ശതമാനം വിജയം

Kerala
  •  6 hours ago
No Image

കേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി

Kerala
  •  6 hours ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 hours ago
No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  7 hours ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  7 hours ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  8 hours ago