സീല്‍ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി; ഉറവിടം വ്യക്തമാക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിലെ ബി.ജെ.പി സീല്‍ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.ഖേല്‍ക്കര്‍.
എന്നാല്‍ സീല്‍ എങ്ങനെ വന്നുവെന്ന കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തലിന് അദ്ദേഹം തയാറായില്ല. പിന്നീട് വ്യക്തമാക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം.റിപ്പോര്‍ട്ടില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. പരിശോധിച്ച് നടപടി സ്വീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി. ഗോപാലകൃഷ്ണനെതിരായ കേസില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ വിവരം അറിയിച്ചിട്ടുണ്ട്. യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. എക്‌സില്‍ നിന്നുള്ള പോസ്റ്റ് നീക്കം ചെയ്യലില്‍ സര്‍വിസ് റൂല്‍ പാലിച്ച് എക്‌സ് കമ്പനി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."