HOME
DETAILS

വാദികളില്‍ അനധികൃത പ്രവേശിച്ചാല്‍ തടവും പിഴയും; മുന്നറിയിപ്പുമായി ആര്‍.ഒ.പി

  
March 28, 2026 | 1:01 PM

wadi flood safety oman illegal entry penalty

 


മസ്‌കത്ത്: കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ വിവിധ ഭാഗങ്ങളില്‍ വാദികളില്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായ സാഹചര്യത്തില്‍, ഇത്തരം ഒഴുക്കുകളിലേക്ക് അനധികൃതമായി പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) മുന്നറിയിപ്പ് നല്‍കി. ജീവനും സ്വത്തിനും വലിയ അപകടം ഉണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ നിയമപരമായി ശിക്ഷാര്‍ഹമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഒമാന്‍ ട്രാഫിക് നിയമപ്രകാരം, ഒഴുകിക്കൊണ്ടിരിക്കുന്ന വാദികളിലൂടെ വാഹനം ഓടിക്കുന്നതോ പ്രവേശിക്കുന്നതോ ഗുരുതര കുറ്റമായി കണക്കാക്കപ്പെടുന്നു. നിയമലംഘനം നടത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവോ 500 ഒമാനി റിയാല്‍ വരെ പിഴയോ ശിക്ഷയായി ലഭിക്കാമെന്നും ആര്‍.ഒ.പി വ്യക്തമാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഡ്രൈവര്‍മാരുടെ ജീവന്‍ മാത്രമല്ല, വാഹനത്തിലെ യാത്രക്കാരുടേയും മറ്റ് റോഡ് ഉപയോക്താക്കളുടേയും സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളായി ഒമാനിലെ പല ഗവര്‍ണറേറ്റുകളിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ വാദികളില്‍ അപ്രതീക്ഷിതമായി വെള്ളപ്പൊക്കം രൂപപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പല സ്ഥലങ്ങളിലും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ചിലര്‍ അപകടം അവഗണിച്ച് വാദികളിലൂടെ വാഹനങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അടുത്തിടെ ചില സംഭവങ്ങളില്‍ വാഹനങ്ങള്‍ മുഴുവനായും ഒഴുക്കില്‍പ്പെടുകയും യാത്രക്കാര്‍ അപകടത്തില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും തടസ്സങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ മറികടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി അധികൃതര്‍ പറയുന്നു.

ഇതിനിടെ, മനപൂര്‍വമായ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ മൂലം സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതിരിക്കാനുള്ള സാധ്യതയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നിഷേധിക്കാമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മഴക്കാലത്ത് വാദികളിലൂടെ യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കണമെന്നും, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആര്‍.ഒ.പി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാകൂവെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

 

Oman’s Royal Oman Police warns of jail and fines for unauthorized entry into flooded wadis, urging strict adherence to safety rules.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  2 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  2 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  2 days ago