HOME
DETAILS

'പട നയിച്ചവന്‍ നാട് നയിക്കട്ടെ'; വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

  
Web Desk
May 07, 2026 | 1:12 PM

congress party workers conduct rally for support vd satheesan

എറണാകുളം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കവെ വി.ഡി സതീശന് പിന്തുണയുമായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍. എറണാകുളത്തും, കണ്ണൂരും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. 'പട നയിച്ചവന്‍ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യ റാലി നടത്തിയത്. 

പത്ത് വര്‍ഷമായി തകര്‍ന്നുകിടന്ന കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് വി.ഡി സതീശനാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കെ.സി വേണുഗോപാലിന്റെ നാട്ടിലും, കോഴിക്കോട് കുറ്റ്യാടിയിലും ഇന്ന് സതീശന് വേണ്ടി റാലികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം. 

അതേസമയം കേരള മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തീരുമാനം ഉടന്‍ എന്ന് നിരീക്ഷ സംഘാംഗം അജയ് മാക്കന്‍. മുഴുവന്‍ എം.എല്‍.എമാരേയും കണ്ടെന്നും സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് മുകുള്‍ വാസ്‌നിക് പ്രതികരിച്ചു. തീരുമാനമെടുക്കാന്‍ എ.ഐ.സി.സി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയെന്ന് മുകുള്‍ വാസ്‌നിക് വ്യക്തമാക്കി. 

അതേസമയം, തനിക്ക് 35 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പദമല്ലാത്തതൊന്നും തനിക്ക് വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം. വി.ഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്നതാണ് പൊതുവികാരമായി ഉയരുന്നത്. സോഷ്യല്‍ മീഡിയകളിലും ഈ ആവശ്യം ശക്തമാണ്. അദ്ദേഹത്തിനായി തെരുവില്‍ ഇറങ്ങണം എന്ന ആഹ്വാനം വരെ പ്രചരിക്കുന്നുണ്ട്. 45 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെട്ട് കെ.സി വേണുഗോപാലും രംഗത്തുണ്ട്. എം.പിമാരുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. കൊടിക്കുന്നില്‍ സുരേഷ്. എം.കെ രാഘവന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. 

As discussions over the Chief Ministerial candidate continue within the Congress party, party workers have taken to the streets in support of V. D. Satheesan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  6 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  6 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  6 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  6 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  6 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  6 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  6 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  6 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  6 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  6 days ago