HOME
DETAILS

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

  
May 07, 2026 | 1:37 PM

aicc member ajay makkan says they will submit report tomorrow

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഘടകക്ഷികളുമായി എ.ഐ.സി.സി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. ആരുടെയും പേര് നിര്‍ദേശിക്കില്ലെന്നാണ് ആര്‍എസ്പി നിലപാട്. സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന് കേരള കോണ്‍ഗ്രസും ആവശ്യപ്പെട്ടു. 

മുസ് ലിം ലീഗിന്റെ അഭിപ്രായം അറിയിച്ചെന്ന് പി.കെ കുഞ്ഞാലിക്കുട്ടി  പറഞ്ഞു. കൂടുതല്‍ തുറന്നുപറയാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ല. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും, അതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ പിന്തുണ ആര്‍ക്കെന്ന കാര്യം മാധ്യമങ്ങളോട് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ആരുടെയും പേര് നിര്‍ദേശിക്കില്ലെന്നാണ് ആര്‍എസ്പിയുടെ നിലപാടെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും, ഹൈക്കമാന്‍ഡ് തീരുമാനിക്കുന്ന ആളെ പാര്‍ട്ടി അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പൊതുവികാരം കണക്കിലെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എത്രയും വേഗം തീരുമാനം വേണം. സിറ്റിങ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും പി.ജെ ജോസഫ് പറഞ്ഞു. 

അതേസമയം ഘടകക്ഷികളുമായും, എംഎല്‍എമാരുമായും നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതായി എ.ഐ.സി.സി നിരീക്ഷകര്‍ പറഞ്ഞു. ഇന്ന് രാത്രിയോ, നാളെ രാവിലെയോ എ.ഐ.സി.സിക്ക് റിപ്പോര്‍ട്ട് കൈമാറും. വൈകാതെ തീരുമാനമെടുക്കുമെന്നും അജയ് മാക്കന്‍ അറിയിച്ചു.

The Kerala Congress stated that a sitting MLA should become the Chief Minister. The RSP said it would support the decision taken by the party high command, while P. K. Kunhalikutty said that his opinion had already been conveyed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലഗ്രാം പുതിയ 'ഡാര്‍ക്ക് വെബ്'; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ വ്യാജ ടെൻഡർ തട്ടിപ്പ്; മലപ്പുറം സ്വദേശി ഒളിവിൽ, തിരച്ചിൽ ഊർജ്ജിതം

Kerala
  •  3 days ago
No Image

ഒപ്പിട്ടതുകൊണ്ട് മാത്രം പി.എം ശ്രീ നടപ്പിലാകില്ല, യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങി; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

Kerala
  •  4 days ago
No Image

ലോകകപ്പിൽ ചാരക്കണ്ണ്? ദക്ഷിണ കൊറിയൻ ക്യാമ്പിൽ അജ്ഞാത ഡ്രോൺ; വെടിവെച്ചിട്ട് മെക്സിക്കൻ സൈന്യം!

Football
  •  4 days ago
No Image

ഹോർമുസ് കടലിടുക്ക് തുറന്നു; യുഎഇയിലെ പലചരക്ക് സാധനങ്ങളുടെ വില എപ്പോൾ കുറയും? മറുപടിയുമായി ചില്ലറ വ്യാപാരികൾ

uae
  •  4 days ago
No Image

പി.എം ശ്രീ: സാങ്കേതിക ന്യായീകരണങ്ങള്‍ക്കപ്പുറം സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍

Kerala
  •  4 days ago
No Image

ഹൈവേ പട്രോളിംഗ് പൊലിസുകാര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറി; രണ്ട് പൊലിസുകാര്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  4 days ago
No Image

ലോക ചരിത്രത്തിൽ ഒന്നാമനായി ഇന്ത്യ; ലിസ്റ്റിൽ വട്ടപ്പൂജ്യവുമായി പാകിസ്താനടക്കം മൂന്ന് വമ്പന്മാർ!

Cricket
  •  4 days ago
No Image

ആവര്‍ത്തിക്കപ്പെടുന്ന നിപ; എന്തുകൊണ്ട് കോഴിക്കോട്?

Kerala
  •  4 days ago
No Image

ഷാർജ - ദുബൈ യാത്രാസമയം കുറയും; 750 മില്യൺ ദിർഹത്തിന്റെ വമ്പൻ റോഡ് വികസന പദ്ധതിയുമായി ഷാർജ

uae
  •  4 days ago