HOME
DETAILS

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

  
March 28, 2026 | 5:35 PM

israeli airstrike in lebanon three journalists killed

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്റാഈൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ജെസീൻ മേഖലയിലുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായതെന്ന് ലബനീസ് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

ഹിസ്ബുല്ലയുടെ ഔദ്യോഗിക ചാനലായ 'അൽ മനാറി'ലെ മുതിർന്ന റിപ്പോർട്ടർ അലി ഷുഐബ്, 'അൽ മായദീൻ' ചാനലിലെ റിപ്പോർട്ടർ ഫാത്തിമ ഫതുനി, ഫാത്തിമയുടെ സഹോദരനും ഇതേ ചാനലിലെ ക്യാമറാമാനുമായ ഒരാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി യുദ്ധമുഖത്തെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പ്രമുഖനായിരുന്നു അലി ഷുഐബ്. 

കൊല്ലപ്പെട്ട അലി ഷുഐബ് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗമാണെന്നാണ് ഇസ്റാഈൽ പ്രതിരോധ സേനയുടെ (IDF) വാദം. മാധ്യമപ്രവർത്തകൻ്റെ വേഷത്തിൽ ഇസ്റാഈൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ഇയാളെന്നും ഇസ്റാഈൽ ആരോപിക്കുന്നു. എന്നാൽ ലബനീസ് അധികൃതർ ഈ ആരോപണം തള്ളി.

മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തെ ലബനീസ് പ്രസിഡൻ്റ് ജോസഫ് ഔൺ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്റാഈൽ നടത്തുന്നതെന്ന് പ്രധാനമന്ത്രി നവാഫ് സലാമും പ്രതികരിച്ചു. യുദ്ധകാലത്ത് മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഇസ്റാഈൽ കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിൽ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ ഉള്ളിലുള്ള ലിതാനി നദി വരെ ബഫർ സോൺ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നബാത്തിയ ഉൾപ്പെടെയുള്ള തെക്കൻ നഗരങ്ങളിൽ ഇസ്റാഈൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. 2023-ൽ സംഘർഷം ആരംഭിച്ചതിനുശേഷം നിരവധി മാധ്യമപ്രവർത്തകരാണ് മേഖലയിൽ കൊല്ലപ്പെട്ടത്. റോയിട്ടേഴ്സ് ലേഖകൻ ഇസാം അബ്‌ദുല്ലയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്റാഈൽ ടാങ്കുകളിൽ നിന്നുള്ള ഷെല്ലുകളാണെന്ന് നേരത്തെ സ്വതന്ത്ര അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

 

Three journalists were killed in an Israeli airstrike in southern Lebanon while reporting on the conflict. The victims included Ali Shuayb from Al-Manar and Fatima Fatouni from Al-Mayadeen, along with her brother. While Lebanon condemned the attack as a violation of international law, Israel claimed one of the deceased was a Hezbollah operative using journalism as a cover.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  4 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  4 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  4 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  4 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  4 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  4 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  4 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  4 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  4 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  4 days ago

No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  4 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  4 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  4 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  4 days ago