HOME
DETAILS

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

  
May 09, 2026 | 5:37 PM

police another women in spa rape case

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ഒറ്റപ്പാലം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെക്കൂടാതെ ഒരു യുവതി കൂടി പിടിയില്‍. ആലപ്പുഴ പേരൂര്‍, മാന്നാര്‍ സ്വദേശിനി അശ്വതി (22)യാണ് അറസ്റ്റിലായത്. യുവതിയെ കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ചത് അശ്വതിയാണെന്നാണ് കണ്ടെത്തല്‍.

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കഴക്കൂട്ടത്തെ സ്പായില്‍ എത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സംഭവത്തില്‍ കല്‍പന ബ്രാഞ്ച് സെക്രട്ടറിയും, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ കഠിനംകുളം ഫാത്തിമപുരത്ത് ജിപ്‌സന്‍ (35)നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. 

പ്രതികള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം അശ്വതിയാണ് യുവതിയെ തിരുവനന്തപുരത്തെത്തിച്ചത്. അവിടെ വെച്ച് മൂന്നാം പ്രതിയായ ജിപ്‌സന്‍ ബലാത്സംഗം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ ഉപദ്രവിച്ചെന്നുമാണ് കേസ്. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ബന്ധുവീട്ടിലെത്തുകയും, ഭര്‍ത്താവിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. 

വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സ്പായില്‍ ജോലി ചെയ്തിരുന്ന അശ്വതി ഇവരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്. അശ്വതിയെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു വരുന്നതും, ജിപ്സനെ അറസ്റ്റ് ചെയ്ത കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതുമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു വനിതയെ പൊലീസ് അന്വേഷിച്ചു വരികയാണ്.

In the case involving the alleged rape of a woman from Ottapalam after offering her a job, police have arrested a young woman in addition to the CPM branch secretary.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  4 days ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  4 days ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  4 days ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  4 days ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  4 days ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  4 days ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  4 days ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  4 days ago
No Image

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  4 days ago
No Image

അമേരിക്ക-ഇറാന്‍ ധാരണയെ സ്വാഗതം ചെയ്ത് ഖത്തര്‍; സമാധാന ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

qatar
  •  4 days ago