HOME
DETAILS

കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഭദ്രം, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണം; ആശങ്ക വേണ്ടെന്നും കര്‍ഷക സംഘടനകളും അധികൃതരും

  
March 29, 2026 | 3:55 AM

Farmers Union officials calm fears over food supply price shifts

കുവൈത്ത് സിറ്റി: രാജ്യത്തെ ആഭ്യന്തര ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കുവൈത്തിലെ കാര്‍ഷിക വകുപ്പ് അധികൃതരും കര്‍ഷക സംഘടനാ നേതാക്കളും വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍പ്പോലും ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാര്‍ഷിക മേഖലയ്ക്ക് പൂര്‍ണ്ണ ശേഷിയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രാദേശിക ഉല്‍പ്പാദനം സുസ്ഥിരമാണെന്നും അളവിലും വൈവിധ്യത്തിലും ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കുവൈത്ത് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ഷക യൂനിയന്‍ പ്രതിനിധികള്‍ പറഞ്ഞു.
തക്കാളി ഉള്‍പ്പെടെയുള്ളവയുടെ വിലയിലുണ്ടായ മാറ്റം താത്കാലികമാണെന്നും 'ഖല്‍ബത്ത് അല്‍ ഉര്‍വ' എന്നറിയപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണിതെന്നും വഫ്‌റ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. അഹമ്മദ് അല്‍ ആസ്മിയും കുവൈത്ത് ഫാര്‍മേഴ്‌സ് യൂനിയന്‍ ചെയര്‍മാന്‍ അഹമ്മദ് അല്‍ അദ്വാനിയും വ്യക്തമാക്കി. ഒരു കൃഷിരീതി അവസാനിപ്പിച്ച് അടുത്തത് തുടങ്ങുന്ന ഈ കാലയളവ് രണ്ടോ മൂന്നോ ആഴ്ച നീണ്ടുനില്‍ക്കും. ഈ സമയത്ത് വിതരണത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം. ലഭ്യമായ സ്റ്റോക്ക് എല്ലാ സഹകരണ സംഘങ്ങള്‍ക്കും തുല്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യൂണിയന്‍ ഇടപെടുന്നുണ്ട്.
പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നത് ഭക്ഷണം കേടാകാനും പാഴാകാനും കാരണമാകും. മൊത്തവില ഇപ്പോഴും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാണെന്നും സുക്കിനിക്ക് 70 ഫില്‍സും കുക്കുമ്പറിന് 100 മുതല്‍ 150 ഫില്‍സ് വരെയുമാണ് വിലയെന്നും അവര്‍ ചൂണ്ടിക്കാട്ടി. 
പച്ചക്കറികള്‍ക്ക് പുറമെ വാഴപ്പഴം, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങളും കൂണ്‍, പൂക്കള്‍, മത്സ്യം എന്നിവയും കുവൈത്തില്‍ വിജയകരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നാലോ അഞ്ചോ ഇനം ചെറി തക്കാളികളും വിവിധ നിറങ്ങളിലുള്ള വഴുതനങ്ങയും കാപ്‌സിക്കവും ഇപ്പോള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമാണ്.
റോഡുകള്‍, വൈദ്യുതി, ജല ശുദ്ധീകരണ ശൃംഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാരിന്റെ മികച്ച നിക്ഷേപമാണ് ഈ മേഖലയുടെ കരുത്ത്. 7,000ത്തിലധികം ഫാമുകള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഡീസലും തൊഴിലാളികള്‍ക്കും വൈദ്യുതിക്കും ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. 


Summary: Agricultural officials and union leaders in Kuwait have issued a strong message of reassurance regarding the nation’s internal food security, highlighting the agricultural sector’s ability to meet domestic needs even during challenging times. During a recent interview on KTV, representatives from the Kuwait Farmers Union and the agricultural sector emphasized that local production is not only stable but continues to expand in both volume and variety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദ് ഷോപ്പിംഗ് ചതിക്കുഴിയാകരുത്! വമ്പൻ ഓഫറുകളുമായി തട്ടിപ്പ് സംഘങ്ങൾ; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

 ലൈഫ് മിഷൻ പദ്ധതിക്ക് പണം അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ 

Kerala
  •  3 days ago
No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  3 days ago
No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  3 days ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  3 days ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  3 days ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  3 days ago