HOME
DETAILS

ലൈംഗിക പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

  
March 29, 2026 | 4:15 AM

congress councillor absconding after sexual assault complaint in palakkad

 


പാലക്കാട്: ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയായ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് വി. വത്സന്‍ ഒളിവില്‍. പ്രതി കേരളം വിട്ടതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ ബലാത്സംഗം, പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം (SC/ST Act) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

മുഖ്യമന്ത്രിക്കും ജില്ലാ പൊലിസ് മേധാവിക്കും നല്‍കിയ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് നടപടി. താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

അതേസമയം, സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പ്രശോഭിനെ പുറത്താക്കി. ധാര്‍മികതയുണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു. പീഡനാരോപണം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി പ്രതികരിച്ചു. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പ്രതിയെ പിടികൂടാനുള്ള അന്വേഷണം പൊലിസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.

 

Police have intensified the search for Palakkad municipal councillor Prashobh V. Valsan, who is reportedly absconding after being booked under rape charges and the SC/ST Act for allegedly sexually assaulting a Dalit woman under the pretext of offering a job.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  4 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  4 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  4 days ago
No Image

കേരളത്തിൽ മഴ കനക്കുന്നു: ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദ സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രത

Kerala
  •  4 days ago
No Image

ജനസംഖ്യാനുപാതത്തേക്കാൾ ക്രിസ്ത്യൻ എംഎൽഎമാർ കൂടുതൽ; വിദ്വേഷ പരാമർശവുമായി ടിപി സെൻകുമാർ; തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ ​ഗുണഭോക്താക്കൾ ക്രിസ്ത്യൻ സമൂഹം 

Kerala
  •  4 days ago
No Image

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം: എലോൺ മസ്‌കിനും എക്‌സിനും എതിരെ ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ നടപടി

International
  •  4 days ago
No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  4 days ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  4 days ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  4 days ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  4 days ago